കൊച്ചി: സംവിധായകൻ നാദിർഷായെ പ്രതിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതിനെ തുടർന്ന്, അദ്ദേഹം ഫയൽ ചെയ്ത മുൻകൂർ ജാമ്യ...
കൊച്ചി: സംവിധായകൻ നാദിർഷായെ പ്രതിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതിനെ തുടർന്ന്, അദ്ദേഹം ഫയൽ ചെയ്ത മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി.
നാദിർഷാ അറസ്റ്റു ഭയക്കേണ്ടതില്ലെന്നും ആവശ്യം വന്നാൽ അന്വേഷക സംഘം നോട്ടീസ് നല്കി നിയമാനുസൃതം വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്നും കോടതി പറഞ്ഞു.
സാക്ഷിയെ പ്രതിയാക്കി കേസ് വലുതാക്കാൻ നോക്കരുതെന്നും അതു യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ കാരണമാവുമെന്നും കോടതി പറഞ്ഞു.
COMMENTS