സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെപിസിസിയുടെ പുതുക്കിയ പട്ടികയും രാഹുല്‍ ഗാന്ധി നിരസിച്ചതോടെ, കീറാമുട്ടി എങ്ങനെ പരിഹരിക്കണമെന്നറിയാതെ സം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെപിസിസിയുടെ പുതുക്കിയ പട്ടികയും രാഹുല്‍ ഗാന്ധി നിരസിച്ചതോടെ, കീറാമുട്ടി എങ്ങനെ പരിഹരിക്കണമെന്നറിയാതെ സംസ്ഥാന നേതൃത്വം.ഇതിനിടെ, പട്ടികയ്ക്കെതിരെ വിയോജിപ്പുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. പുതുക്കിയ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് കെ. മുരളീധരന് എംഎല്‍എ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുരളി കെപിസിസിക്ക് കത്തയക്കുകയും ചെയ്തു. പട്ടികയില്‍ അതൃപ്തിയറിയിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്, എംപിമാരായ കെ.വി.തോമസ്, ശശി തരൂര്‍ എന്നിവര്‍ നേരത്തെ പരസ്യമായി രംഗത്തത്തിയിരുന്നു.
ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് സുധീരന് ഹൈക്കമാഡിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഇതേസമയം, പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്കിരിക്കുകയാണ്.
എ ഗ്രൂപ്പിലെ യുവ നേതാക്കളില്‍ പ്രമുഖനാണ് വിഷ്ണുനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മത്സരിച്ചു തോറ്റ വിഷ്ണുനാഥ് ഇപ്പോള്‍ എഐസിസി അംഗമാണ്. വിഷ്ണുനാഥിന് നിലവില്‍ കെ.സി.വേണുഗോപാലനൊപ്പം കര്‍ണാടകയുടെ ചുമതല കൂടിയുണ്ട്.
വനിതകളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതി ഉയര്‍ന്നതോടെ, കെപിസിസി നല്കിയ ആദ്യ പട്ടികയില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് എംപിമാരും ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു.
എ.കെ.ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
Keywords: KPCC, Oommen Chandy, Congress Party, P.C Vishnunath
COMMENTS