കോഴിക്കോട്: മകളെ അന്യമതസ്ഥന് വിവാഹം കഴിച്ചുകൊടുത്തതിന്റെ പേരില്‍ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ തച...
കോഴിക്കോട്: മകളെ അന്യമതസ്ഥന് വിവാഹം കഴിച്ചുകൊടുത്തതിന്റെ പേരില്‍ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ തച്ചിങ്ങാനം കുന്നുമ്മല്‍ യൂസഫിന്റെ കുടുംബത്തെയാണ് കൊണ്ടിപറമ്പ് മഹല്ല് മദാറുല് ഇസ്ലാം കമ്മിറ്റി വിലക്കിയത്.
യൂസഫിന്റെ മകള്‍ ജസീലയാണ് കുടുംബത്തിന്റെ സമ്മതത്തോടെ ക്രിസ്ത്യന്‍ മതവിശ്വാസിയായ നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചത്. കുടുംബവുമായോ കുടുംബാംഗങ്ങളുമായോ മഹല്ലിലെ മറ്റ് അംഗങ്ങള്‍ സഹകരിക്കരുതെന്നാണ് വിലക്ക്.
കുടുംബത്തെ വിലക്കിയത് സ്വാഭാവിക നടപടിയാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ നിലപാട്. അന്യമതസ്ഥരെ വിവാഹം കഴിക്കുന്നവരെ മഹല്ലില്‍ നിന്ന് സാധാരണ വിലക്കാറുണ്ട്. വിവാഹകാര്യങ്ങളില്‍ മഹല്ലുമായി സഹകരിച്ചിട്ടില്ല. അങ്ങനെയുള്ളവരോട് തിരിച്ചുസഹകരിക്കേണ്ടതില്ലെന്നാണ് മഹല്ലിന്റെ നിലപാട്. എന്നാല്‍, കുടുംബത്തെ ഊരുവിലക്കിയിട്ടില്ലെന്ന് കമ്മിറ്റി അറിയിച്ചു.
വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. മഹല്ല് കമ്മിറ്റിയുടെ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നുകയറ്റമാണ്. അതുമായി ബന്ധപ്പെട്ട് മഹല്ല് ക്മ്മിറ്റിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
മകള്‍ക്കും അവളുടെ സുഹൃത്തിനും ജീവിക്കാനുള്ള ധൈര്യമാണ് നല്‍കിയത്. വ്യത്യസ്ത മതവിശ്വാസികള്‍ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്.
ലൗ ജിഹാദും ആര്‍എസ്എസ് വിളയാട്ടവുമൊക്കെ നടക്കുന്ന കാലത്ത് മറ്റു പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് ഇ്ക്കാര്യം അറിയിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് യൂസഫ് വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. മാതാവ് സിപിഎം ഏരിയാകമ്മിറ്റി അംഗവും എന്ആര്ഈജിഎസ് ജില്ലാ കമ്മിറ്റി അംഗവുമാണ്.

COMMENTS