ഢാക്ക: മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയില്‍ മൂന്നാം കിരീടം ചൂടി. ഏഷ്യാ കപ്പ് ഹോക്കിയില്‍...
ഢാക്ക: മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയില്‍ മൂന്നാം കിരീടം ചൂടി.
ഏഷ്യാ കപ്പ് ഹോക്കിയില്‍ പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ കിരീടം ചൂടുന്നത്. ് 2003, 2007 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുന്‍പ് കിരീടം ചൂടിയത്.
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ രമണ്‍ദീപ് സിങ് മലേഷ്യന്‍ ഗോള്‍ വല കുലുക്കി ഇന്ത്യയ്ക്കു വേണ്ടി ഗോള്‍ നേടി.
ലളിത് ഉപാധ്യായിലൂടെ ഇരുപത്തൊമ്പതാം മിനുട്ടില്‍ വീണ്ടും ഇന്ത്യ സ്കോര്‍ ഉയര്‍ത്തി. അന്‍പതാം മിനിട്ടിലാണ് മലേഷ്യയ്ക്കു ഗോള്‍ മടക്കാനായത്.
ഒരു ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ പീന്നീട് പ്രതിരോധത്തിലേക്കു തിരിഞ്ഞു. അങ്ങനെ വിജയം കൈപ്പിടിയിലൊതുക്കി.
COMMENTS