കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പടിഞ്ഞാറെ കൊല്ലം ...
കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ രാമന്‍കുളങ്ങര എം. ജി. എസ് ഫാബ്രിക്സ് ഉടമ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി മേഘ (15) മരിച്ചു.
ഇന്നു വെളുപ്പിന് മൂന്നു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ഗൗരി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തിരവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കൊല്ലത്തെത്തിക്കും.
ഗൗരിയുടെ ഇളയ സഹോദരി ഇതേ സ്കൂളില്‍ എട്ടാം കഌസിലാണ് പഠിക്കുന്നത്. എട്ടാം ക്ലാസില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഗൗരി ഇടപെട്ടതിന്റെ വിരോധത്തില്‍ അദ്ധ്യാപികമാര്‍ പരസ്യമായി അപമാനിച്ചു. ഇതിനെ തുടര്‍ന്നാണ് സ്കൂളിന്റെ മൂന്നാം നിലയില്‍ ഗൗരി താഴേക്കു ചാടിയത്.
ആദ്യം കൊല്ലം ബന്സിഗര് ആശുപത്രിയില്‍ എത്തിച്ച ഗൗരിയുടെ നില ഗുരുതരമായതിനാല്‍ വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തില്‍ ഗൗരി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിന്ധു, ക്രസന്റ എന്നീ അദ്ധ്യാപികമാര്ക്കതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പുറമെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് അദ്ധ്യാപികമാരും ഒളിവിലാണ്. സ്കൂളിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളിന് മുന്നില്‍ പൊലീസ് കാവലുമേര്‍പ്പെടുത്തി.
ഇതേസമയം, കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തത് മരണത്തിനു കാരണമായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രി അധികൃതരും സ്കൂള്‍ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങളില്‍ വിവരം മറച്ചുവച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ട്രിനിറ്റി ലൈസിയം സ്കൂളിലേക്ക് എസ്എഫ്ഐ, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് നടത്തിയത്.
പൊലീസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലര്‍ക്കും പരിക്കേറ്റു.
Keywords: Gauri Megha, School, Crime, Trinity School
COMMENTS