മുംബയ്: ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം ബേഹ്റംപാടയിലെ ചേരിയിലുണ്ടായ അഗ്നിബാധ റെയില്‍വേ സ്റ്റേഷനിലേക്കും പടര്‍ന്നു. തുടര്‍ന്ന് ട്രെയി...
മുംബയ്: ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം ബേഹ്റംപാടയിലെ ചേരിയിലുണ്ടായ അഗ്നിബാധ റെയില്‍വേ സ്റ്റേഷനിലേക്കും പടര്‍ന്നു. തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തിവച്ചു.
16 ഫയര്‍ എന്‍ജിനുകള്‍ ഒരുമിച്ച് പണിപ്പെട്ട് പിന്നീട് തീയണച്ചു.
ഇവിടെ ജലവിതരണത്തിന് പൈപ്പിടുന്നതിനു മുന്നോടിയായി ചേരിയുടെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തമുണ്ടായത്.
ഒട്ടേറെ വീടുകള്‍ കത്തി നശിച്ചു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിന്റെ ഒരു ഭാഗവും ബുക്കിങ് ഓഫിസുകളിലൊന്നും കത്തിനശിച്ചു. ഒരു അഗ്നിശമനസേനാ പ്രവര്‍ത്തകനും പരുക്കേറ്റു.
COMMENTS