ദിലീപിനെ ഇന്നു തന്നെ പുറത്തുവിടുമെന്ന പ്രതീക്ഷയില്‍ ആലുവ ജയിലിനു മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരും ആരാധകരും കൊച്ചി : ജാമ്യം...
ദിലീപിനെ ഇന്നു തന്നെ പുറത്തുവിടുമെന്ന പ്രതീക്ഷയില്‍ ആലുവ ജയിലിനു മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരും ആരാധകരും
ജാമ്യം ലഭിച്ച വിവരം ജയില്‍ സൂപ്രണ്ടാണ് ദിലീപനെ അറിയിച്ചത്. അപ്പോഴായിരുന്നത്രേ ഈ പ്രതികരണം.
ഇന്നു തന്നെ ദിലീപിനെ പുറത്തിറക്കാനുള്ള തിരക്കിട്ട ശ്രമം നടക്കുകയാണ്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് ആദ്യം കൈമാറേണ്ടത്. അവിടെനിന്ന് ജയിലിലേക്ക് ദിലീപിനെ വിട്ടയയ്ക്കാനുള്ള സന്ദേശം പോകണം.
ജയിലില്‍ സന്ദേശമെത്തിയാല്‍ അരമണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടനെ പുറത്തുവിടാനാവും. പക്ഷേ, ഇതെല്ലാം വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ കഴിയുകയും വേണം. ഓഫീസ് സമയം കഴിഞ്ഞാല്‍ പിന്നെ നാളെ രാവിലേ മാത്രമേ നടനെ പുറത്തുവിടാനാവൂ.
കര്‍ശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള് ജാമ്യം നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.
Keywords: Dileep, Jail, Bail, Court
COMMENTS