ന്യൂഡൽഹി: കൊളംബിയയോട് പൊരുതിത്തോറ്റ് ഇന്ത്യ അണ്ടർ 17 ലോകകപ്പിൽ നിന്നു പുറത്തായി. ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഇന്ത്യയെ കൊളംബിയ തകർത്തത്....
ന്യൂഡൽഹി: കൊളംബിയയോട് പൊരുതിത്തോറ്റ് ഇന്ത്യ അണ്ടർ 17 ലോകകപ്പിൽ നിന്നു പുറത്തായി.
ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഇന്ത്യയെ കൊളംബിയ തകർത്തത്. ആദ്യ ഗോൾ കൊളംബിയ നേടിയത്. എൺപത്തി രണ്ടാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചെങ്കിലും തൊട്ടുപിന്നാലെ കൊളംബിയ തിരിച്ചടിച്ച് ജയം ഉറപ്പാക്കി.
യുവാൻ പെനലോസയാണ് ഇന്ത്യയുടെ വിധി എഴുതിയ രണ്ടു ഗോളും നേടിയത്.
ജിക്സൺ തനൗജമാണ് ഇന്ത്യയുടെ ചരിത്ര ഗോൾ
നേടിയത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോളാണിത്.
COMMENTS