കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനു ഒളിവില്‍. കേസില്‍ ഹൈക്...
കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനു ഒളിവില്‍. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സിപി ഉദയഭാനു ഒളിവില്‍ പോയത്.
പൊലീസ് വീട്ടില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിച്ചില്ല. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വീട്ടില്‍ നല്കി.
രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതിയായ ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍, കൊലക്കേസില്‍ പ്രതിയായവരുടെ ഫോണില്‍ ബന്ധപ്പെട്ടതു കൊണ്ടുമാത്രം താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് ഉദയഭാനു വാദിച്ചു. കോടതി ഈ വാദം നിരാകരിക്കുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മാത്രമല്ല, നിയമം എല്ലാവര്ക്കും ഒരു പോലെയാണെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദയഭാനുവിന് നേരിട്ട് പങ്കുണ്ടെന്നും അതിനാല്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം.
Tags: Advocate, Crime, Murder, Police, Court, Chalakkudy

COMMENTS