ന്യൂഡല്‍ഹി: ഗാന്ധിജിയെ വെടിവച്ചു കൊന്ന സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡിഷണല്‍ സൊളിസിറ്റ...
ന്യൂഡല്‍ഹി: ഗാന്ധിജിയെ വെടിവച്ചു കൊന്ന സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡിഷണല്‍ സൊളിസിറ്റര്‍ ജനറലുമായ അമരീന്ദര്‍ ശരണിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
ഗാന്ധിവധത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ് പഡ്നി സമര്‍പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.
ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, എസ്.എ. ബോബ്ദെ, എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ച് അമിക്കസ് ക്യൂറിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
ഡല്‍ഹിയില്‍ വച്ച് 1948 ജനുവരി 30നാണ് നാഥുറാം വിനായക ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി മരിച്ചത്.
COMMENTS