സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട വേളയില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നു നടന് ദിലീപ് സമര്‍പ്പിച്ച രേഖ വ്...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട വേളയില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നു നടന് ദിലീപ് സമര്‍പ്പിച്ച രേഖ വ്യാജമാണെന്നു പൊലീസ്. ഇതോടെ, നടനെ കേസില്‍ കൂടുതല്‍ കുരുക്കാനുള്ള വഴി തെളിഞ്ഞുകിട്ടിയതിന്റെ സന്തോഷത്തിലാണ് അന്വേഷക സംഘം.ഫെബ്രുവരി 17 മുതല്‍ 21വരെ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് മൊഴി കൊടുത്തതും അതു കഴിഞ്ഞു രേഖ നല്കിയതും. എന്നാല്‍, ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടന് അസുഖമൊന്നുമില്ലായിരുന്നുവെന്നും എങ്കിലും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തുവെന്നുമാണ് ഡോക്ടര്‍ മൊഴി കൊടുത്തിരിക്കുന്നത്.
ഇതേ ദിവസങ്ങളില്‍ ദീലീപ് സെറ്റില്‍ സിനിമയുടെ ജോലികളിലേര്പ്പെട്ടിരുന്നതായും തെളിവു കിട്ടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ദൃശ്യം സിനിമയിലെ പോലെ ദിലീപ് വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഇതു കോടതിക്കു മുന്നില്‍ ബോധ്യപ്പെടുത്തുമെന്നും വേണ്ടിവന്നാല്‍ ദിലീപിനെ വീണ്ടും അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ചു പോലും ആലോചിക്കുമെന്നുമാണ് അന്വേഷക സംഘം നല്കുന്ന സൂചന. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി നില്ക്കുന്ന ദിലീപിനെ ഇനി അറസ്റ്റുചെയ്യുക എളുപ്പമല്ലെന്നാണ് നിമയമവിദഗ്ദ്ധര് പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ഏതാനും ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനാരിക്കെയാണ് പുതിയ ആരോപണങ്ങള്‍ അന്വേഷക സംഘം ഉന്നയിച്ചിരിക്കുന്നത്. ഇതു ദിലീപിനെ സംബന്ധിച്ച് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കാന് പോന്നതാണെന്ന് പൊലീസ് സംഘത്തിലുള്ളവര്‍ തന്നെ പറയുന്നു.
നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഇതിനുള്ള തയ്യാറെടുപ്പെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനിടെയാണ് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന ഗുരുതര ആരോപണം പുറത്തുവിട്ടിരിക്കുന്നത്.
COMMENTS