സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ദിലീപിന്റെ ഉറ്റചങ്ങാതി നാദിര്‍ഷായേയും സാക്...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ദിലീപിന്റെ ഉറ്റചങ്ങാതി നാദിര്‍ഷായേയും സാക്ഷികളാക്കുമെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇരുവരെയും പ്രതികളാക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇവരെ സാക്ഷികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. ഇനി മിനുക്കുപണികള്‍ മാത്രമാണ് ബാക്കി. എപ്പോള്‍ വേണമെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷക സംഘം. കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും വിശദമായി വിലയിരുത്തിക്കഴിഞ്ഞു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യംചെയ്യലില്‍ അപ്പുണ്ണി കൊടുത്ത മൊഴി ദിലീപിനെതിരേ ഉപയോഗിക്കാന്‍ പര്യാപ്തമാണെന്നാണ് അന്വേഷക സംഘം പറയുന്നത്.
ദിലീപിനെതിരേ ഓരോ തെളിവും ഉറപ്പിക്കാനായി അതിന്റെ തന്നെ അഞ്ചും ആറും ഉപതെളിവുകളും സമര്‍പ്പിക്കുന്നുണ്ട്.
പള്‍സര്‍ സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്‍സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില്‍ ശേഖരിച്ച തെളിവ്. ഇതിലും പണം വന്ന വഴി കൃത്യമായി പറയാന്‍ സുനിയുടെ അമ്മയ്ക്കായില്ല. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. ഇതും കേസില്‍ പൊലീസിന് വലിയ തെളിവായി മാറിയിട്ടുണ്ട്.
കേസിലെ സുപ്രധാന തെളിവായ, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ സെല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല എന്നത് പൊലീസിനു വലിയ ക്ഷീണമാണ്. എന്നാല്‍, ഫോണ്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും അതിനാലാണ് കണ്ടെത്താനാവാത്തതെന്നുമുള്ള നിലപാടിലാണ് പൊലീസ്.
ഫോണിനു പകരം അനവധി ശാസ്ത്രീയ തെളിവുകള്‍ നിരത്തിയിട്ടുണ്ട് കുറ്റപത്രത്തില്‍. ആകെ 11 പ്രതികളാണ് കേസിലുള്ളത്. മൊത്തം 26 രഹസ്യമൊഴികളും 20 സുപ്രധാന തെളിവുകളും കുറ്റപത്രത്തോടൊപ്പം കോടതിക്കു സമര്‍പ്പിക്കും.
Keywords: Kavya Madhavn, Dileep, Actress Molesting Case, Nadirsha
COMMENTS