കോഴിക്കോട് : വേങ്ങര നിയമസഭാ മണ്ഡലത്തില്‍ അവസാന മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം 70 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ പത്ത് ക...
കോഴിക്കോട് : വേങ്ങര നിയമസഭാ മണ്ഡലത്തില്‍ അവസാന മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം 70 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
രാവിലെ പത്ത് കഴിഞ്ഞതോടെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നല്ല ക്യൂ പ്രത്യക്ഷപ്പെട്ടു.
ആറുമാസം മുമ്പ് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 67.70 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ 70.77 ശതമാനമായിരുന്നു പോളിംഗ്.
70 പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു. വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം അവകാശപ്പെട്ടു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡിഷല് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തത് യുഡിഎഫ് ക്യാന്പില്‍ ആശങ്കയുണ്ടാക്കി.
വേങ്ങര ലക്ഷ്യം വച്ച് രാഷ്ട്രീയ നീക്കമാണ് മുഖ്യമന്ത്രി നടത്തിയതെന്നും രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷം പറയുകയും ചെയ്തു.
COMMENTS