ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ മന്‍ഡേലെ ബേ കാസിനോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവയ്പ്പില്‍ മരണം 50 ആയി. കാസിനോയുടെ 32ാം ന...
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ മന്‍ഡേലെ ബേ കാസിനോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവയ്പ്പില്‍ മരണം 50 ആയി.
കാസിനോയുടെ 32ാം നിലയിലാണ് വെടിവയ്പുണ്ടായത്. രണ്ടു പേര് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അക്രമികളിലൊരാളെ പൊലീസ് വെടിവച്ചുകൊന്നു. അക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഇവിടെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് പൊലീസ് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു തിരച്ചില്‍ തുടരുകയാണ്.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. അക്രമത്തിലും കൂട്ടക്കുഴപ്പത്തിവും നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.
റൂട്ട് 91 ഹാര്‍വെസ്റ്റ് എന്ന പരിപാടി കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്. എറിക് ചര്‍ച്ച്, സാം ഹണ്ട്, ജാസണ്‍ അല്‍ദിയാന്‍ തുടങ്ങിയവരായിരുന്നു സംഗീതനിശ നയിച്ചിരുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ മുഴുവന്‍ നേരത്തെ വിറ്റുപോയിരുന്നു. തിങ്ങിനിറഞ്ഞ വേദിയിലാണ് പരിപാടി നടന്നത്.
അക്രമി തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ ജനം ഭയന്ന് നിലവിളിച്ച് പരക്കംപാഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. സംഗീതജ്ഞര്‍ക്ക് ആര്‍ക്കും പരിക്കില്ല.
സംഭവത്തെ തുടര്‍ന്ന് ലാസ് വെഗാസിലെ പല ഹോട്ടലുകളും അടച്ചു. രാത്രി സഞ്ചാരം ഒഴിവാക്കാന്‍ ജനങ്ങളോട് പൊലീസ് നിര്‍ദ്ദേശിച്ചു.
Keywords: Las Vegas, Firing, Police, Casino
COMMENTS