ന്യൂഡല്‍ഹി : ഹിന്ദു വിവാഹ മോചന നിയമപ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ഒത്തുതീര്‍പ്പ് സാദ്ധ്യതകള്‍ക്കായി ആറുമാസത്തെ കാത്തിരിപ്പ്...
ന്യൂഡല്‍ഹി : ഹിന്ദു വിവാഹ മോചന നിയമപ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ഒത്തുതീര്‍പ്പ് സാദ്ധ്യതകള്‍ക്കായി ആറുമാസത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.
വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുന്നതിനു മുന്‍പ് ദമ്പതികള്‍ ഒരുവര്‍ഷം പിരിഞ്ഞു കഴിഞ്ഞവരായിരിക്കണമെന്ന നിയമത്തില്‍ ഇളവില്ല. എന്നാല്‍, ഹര്‍ജി ഫയല്‍ ചെയ്ത ശേഷമുള്ള ആറുമാസത്തെ പുനര്‍ചിന്തന സമയ (കൂളിംഗ് പീരിഡ്) ത്തിനാണ് ഇളവ് അനുവദിക്കുക.
എല്ലാത്തരത്തിലുള്ള ഒത്തുതീര്‍പ്പു സാദ്ധ്യതയും അസാദ്ധ്യമാവുന്ന കേസികളില്‍ പരസ്പര സമ്മതത്തോടെ പിരിയാന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നവര്‍ക്കാണ് കൂളിംഗ് പീരിഡ് ഒഴിവാക്കുന്നത്. മധ്യസ്ഥതക്കുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് കോടതിക്കു ബോധ്യപ്പെട്ടാല്‍ മാത്രമേ ഈ ഇളവ് ലഭിക്കൂ.
ഇത്തരം കേസുകളില്‍ നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകുന്നതുകൊണ്ട് രണ്ടു കൂട്ടര്‍ക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്.
അനുരഞ്ജനം സാധ്യമല്ലാത്ത ഘട്ടത്തില്‍ ഇരു കക്ഷികളുടെയും കഷ്ടപ്പാട് ദീര്‍ഘിപ്പിക്കുക മാത്രമാണ് നിലവിലെ സംവിധാനം ചെയ്യുന്നത്. വിവാഹ ബന്ധത്തെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ലെങ്കില്‍, അവര്‍ക്ക് പുതിയ ജീവിതത്തിനു വഴി തുറന്നുകൊടുക്കുന്നതാണ് നല്ലതെന്നുകോടതി വിലയിരുത്തി.
എട്ട് വര്‍ഷമായി പിരിഞ്ഞു കഴിയുന്ന ഡല്‍ഹി നിവാസികളായ ദമ്പതികള്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയിലാണ് ഈ വിധി. തങ്ങളെ സംബന്ധിച്ച് ആറുമാസത്തെ കൂളിംഗ് പീരിഡ് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്നും ജീവനാംശവും കുട്ടികളുടേതും ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും കൂളിംഗ് പീരിഡിന്റെ പേരില്‍ വീണ്ടും സമയം നീട്ടുന്നത് അടുത്ത ജീവിതത്തിലേക്കു പോകാനുള്ള സമയം നഷ്ടപ്പെടുത്തുക മാത്രമാണെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് കോടതി വിധി.
Keywords: Divorce, Marriage, Court, Cooling Off Period
COMMENTS