തൃശൂര്‍: ബസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ കാര്‍ഷിക സര്‍വകലാശാല ചാലക്കുടി അഗ്രോണമിക് റിസര്...
തൃശൂര്‍: ബസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ കാര്‍ഷിക സര്‍വകലാശാല ചാലക്കുടി അഗ്രോണമിക് റിസര്‍വ് സ്റ്റേഷന് മേധാവി പ്രഫ. ശ്രീനിവാസന്റെ ജാമ്യാപേക്ഷ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതി നിരാകരിച്ചു.
പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് 59 കാരനായ പ്രഫസറുടെ ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
പ്രതിയെ അടുത്ത മാസം അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ചാലക്കുടി പൊലീസ് ശ്രീനിവാസനെ അറസ്റ്റുചെയ്യുകയായിരുന്നു.
ഐപിസി 354, പോക്സോ നിയമം എന്നിവ അനുസരിച്ചുള്ള ഗുരുതരമായ കുറ്റങ്ങളുമാണു ശ്രീനിവാസന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്.
1982ല്‍ വെള്ളായണി കാര്‍ഷക കോളജിലെ തൂപ്പുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, 2010ല്‍ മണ്ണുത്തി കാര്‍ഷിക കോളജില്‍ ജോലി ചെയ്യവെ സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിച്ചു എന്നീ കുറ്റങ്ങളിലും അദ്ദേഹം കുറ്റക്കാരനാണെന്നു പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ഈ കേസുകളില്‍ വകുപ്പുതല നടപടി നേരിട്ട അദ്ദേഹത്തെ ആറുമാസത്തേക്ക് സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കാസര്‍കോട്ടേയ്ക്കു സ്ഥലംമാറ്റപ്പെട്ടിരുന്നു.
Keywords: Rape, Teasing, Mannuthy, Agricultural Varsity
COMMENTS