മുംബയ് : ദീപാവലി മുതല്‍ മുംബയ് - ഡല്‍ഹി രാജധാനി എക്സ്പ്രസിനു പുതിയ മുഖം കൈവരും. 13 മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ ബാന്ദ്രയില്‍ നിന്നു നിസാ...
മുംബയ് : ദീപാവലി മുതല്‍ മുംബയ് - ഡല്‍ഹി രാജധാനി എക്സ്പ്രസിനു പുതിയ മുഖം കൈവരും. 13 മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ ബാന്ദ്രയില്‍ നിന്നു നിസാമുദ്ദീനിലെത്തും.
നിലവില്‍ രണ്ട് രാജധാനി എക്സ്പ്രസ് ട്രെയിനുകളാണ് ഈ റൂട്ടിലുള്ളത്. ആഗസ്റ്റ് ക്രാന്തി രാജധാനിയും മുംബയ് സെന്‍ട്രല്‍-ഡല്‍ഹി രാജധാനിയും. 17 മണിക്കൂര്‍ വരെ എടുക്കുന്നുണ്ട് ഈ ട്രെയിനുകള്‍.
1,377 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശരാശരി 80 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പോകുന്നത്. ഇത് 90-95 കിലോ മീറ്ററാക്കാനാണ് ആലോചിക്കുന്നത്. 24 കോച്ചും രണ്ടു എഞ്ചിനുകളുമുള്ള ട്രെയിന്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തും.
ലിഫ്ഫ് ഹോഫ്മാന്‍ ബുഷ് കോച്ചാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ വരെ പോകാന്‍ ശേഷിയുള്ളതാണ് ഈ കോച്ചുകള്‍. വേഗം ഭാവിയില്‍ മണിക്കൂറില്‍ 130 കിലോ മീറ്ററിലെത്തിക്കുകയാണ് ലക്ഷ്യമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
COMMENTS