BREAKING NEWS
Search

നാദിര്‍ഷായും കുരുക്കില്‍, സംവിധായകന്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് പൊലീസ് കോടതിക്കു റിപ്പോര്‍ട്ടു നല്കി


കൊച്ചി: സംവിധായകന്‍ നാദിര്‍ഷായുടെ ജാമ്യഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയാനിരിക്കെ, അദ്ദേഹം പലതും മറച്ചുവയ്ക്കുന്നതായി അന്വേഷക സംഘം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, നാദിര്‍ഷായ്ക്കു നാളെ മുന്‍കൂര്‍ ജാമ്യം കിട്ടുന്ന കാര്യത്തില്‍ സംശയമായി.

നാദിര്‍ഷാ പലതിനും ശരിയായ ഉത്തരം നല്കിയിട്ടില്ല. എന്നാല്‍, കൊടുത്ത ഉത്തരങ്ങളും പരസ്പരവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാദിര്‍ഷാ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞതിനാല്‍ ചോദ്യംചെയ്യുന്നതിനു പരിമിതിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂര്‍ സി ഐയുമായ ബൈജു പൗലോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു പേജ് വരുന്ന റിപ്പോര്‍ട്ട് നാദിര്‍ഷായ്ക്കു തലവേദനയുണ്ടാക്കാന്‍ പോന്നതാണ്. നാദിര്‍ഷാ കൃത്യമായി ഉത്തരം നല്കിയില്ലെങ്കില്‍ അക്കാര്യം അറിയിക്കണമെന്നു നേരത്തേ കോടതി തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റിയിരിക്കുകയാണ്. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നതെന്നാണ് കോടതി അറിയിച്ചത്.

ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും നാദിര്‍ഷയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇന്നലെ ഹാജരാവുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയുമായിരുന്നു.

ഇന്നലെ നാലര മണിക്കൂറോളമാണ് നാദിര്‍ഷായെ ചോദ്യം ചെയ്തത്. താനും ദിലീപും നിരപരാധികളാണെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് ഭീഷണിയില്ലെന്നും നാദിര്‍ഷാ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്നെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ പറഞ്ഞിരുന്നു.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നാദിര്‍ഷായും കുരുക്കില്‍, സംവിധായകന്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് പൊലീസ് കോടതിക്കു റിപ്പോര്‍ട്ടു നല്കി