തനിക്കു ജാഗ്രതക്കുറവുണ്ടായെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നു മന്ത്രി തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍...
തനിക്കു ജാഗ്രതക്കുറവുണ്ടായെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നു മന്ത്രി
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി പുഷ്പാഞ്ജലി കഴിപ്പിച്ചതില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.
തനിക്കു ജാഗ്രതക്കുറവുണ്ടായെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നു മന്ത്രിയും പറഞ്ഞു.
അഷ്ടമിരോഹിണി ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.
മന്ത്രിയുടെ ക്ഷേത്ര ദര്‍ശന വിഷയം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. മന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം വിമര്‍ശനത്തിനിടയാക്കി.
മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. പക്ഷേ, പുഷ്പാഞ്ജലി കഴിപ്പിച്ചതും മറ്റുമാണ് വിവാദത്തിനിടയാക്കിയത്. ഇക്കാര്യത്തില്‍ മന്ത്രിയായിരുന്നു ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നത്. സിപിഎമ്മുകാരായ മുന്‍ ദേവസ്വം മന്ത്രിമാരുടെ പാത കോടിയേരിയും പിന്തുടരണമെന്നും കോടിയേരി നിര്‍ദ്ദേശിച്ചു.
Keywords: Guruvayoor,Pushpanjali,The Party , Kadakampally, CPM, state committee, Devaswom Minister, Kadakampally Surendran, Guruvayoor Temple, Kodiyeri Balakrishnan, Devaswom minister
COMMENTS