ജയ്പൂര്‍: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനു പിന്നാലെ മറ്റൊരു ആള്‍ദൈവത്തിനെതിരെയും പീഡന ആരോപണം. ആള്‍വാറി...
ജയ്പൂര്‍: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനു പിന്നാലെ മറ്റൊരു ആള്‍ദൈവത്തിനെതിരെയും പീഡന ആരോപണം. ആള്‍വാറിലെ സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജ് പീഡിപ്പിച്ചെന്ന പരാതിയുമായി ഛത്തിസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പൊലീസിനെ സമീപിച്ചത്.
എഴുപതുകാരനായ സ്വാമിയെ തേടി പൊലീസ് ആശ്രമത്തിലെത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദത്തിനു സ്വാമി ചികിത്സ തേടി.
പതിനഞ്ചു വര്‍ഷമായി പരാതിക്കാരിയായ യുവതിയും കുടുംബവും സ്വാമിയുടെ അനുയായികളാണ്. സ്വാമിയുടെ ദിവ്യധാം ആശ്രമത്തില്‍ ഓഗസ്റ്റ് ഏഴിനാണ് യുവതി പീഡിപ്പിക്കപ്പെട്ടത്.
നിയമവിദ്യാര്‍ത്ഥിനിയാണ് യുവതി. ഇന്റേഷല്ഷിപ്പ് കാലത്ത് ആദ്യമായി ലഭിച്ച പ്രതിഫലം സ്വാമിക്കു സമര്‍പ്പിക്കാനാണ് യുവതി ആശ്രമത്തിലെത്തിയത്. സ്വാമിയാണ് ഡല്‍ഹിയില്‍ ഇന്റേണല്ഷിപ്പിനുള്ള സൗകര്യം ചെയ്തുകൊടുത്തത്.
യുവതി എത്തിയ ദിവസം ഗ്രഹണ ദിവസമായതിനാല്‍ സ്വാമി ആര്‍ക്കും ദര്‍ശനം നല്‍കില്ലെന്നും ആശ്രമത്തില്‍ തങ്ങാനും യുവതിയോട് ആവശ്യപ്പെട്ടു. അന്നു വൈകുന്നേരം യുവതിയെ മുറിയേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിനു ശേഷം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, മറ്റൊരു ആള്‍ദൈവം റാം റഹീം സിങ്ങ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പരാതിയുമായി യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുന്നത്.
ഛത്തീസ്ഗഡ് ഡിജിപി എ.എന്‍. ഉപാധ്യയെ നേരിട്ടു കണ്ടാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിലാസ്പുര്‍ പൊലീസ് കേസെടുത്തത്.
Tags: Godmanm Police, Crime, Rape, India

COMMENTS