BREAKING NEWS
Search

രാമലീല ഭേദപ്പെട്ട ചിത്രമെന്നു പൊതു അഭിപ്രായം, ജയിലിലെത്തിയ സംവിധായകനും നിര്‍മാതാവിനും മുന്നില്‍ വികാരാധീനനായി ദിലീപ്



കൊച്ചി : ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ രാമലീല ഭേദപ്പെട്ട ചിത്രമെന്നു പൊതു അഭിപ്രായം നേടിയതിനു പിന്നാലെ സംവിധായകനും നിര്‍മാതാവും ജയിലിലെത്തി നടനെ സന്ദര്‍ശിച്ചു.

ചിത്രത്തിന്റെ ആദ്യ ദിനം മിക്കവാറും എല്ലാ തീയറ്ററുകളിലും ഹൗസ് ഫുളാണ്. ദിലീപ് ആരാധകര്‍ ചിത്രത്തെ ഏറ്റെടുക്കാനായി രാവിലെ മുതല്‍ തീയറ്ററുകളിലുണ്ടായിരുന്നു.

ചിത്രത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയില്‍ നിന്നും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തില്‍ നിന്നുമറിഞ്ഞ ദിലീപ് വികാരാധീനനായെന്നാണ് റിപ്പോര്‍ട്ട്.

തട്ടുപൊളിപ്പന്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതുമകള്‍ ഒന്നുമില്ലെങ്കിലും കാഴ്ചക്കാരനെ ബോറടിപ്പിക്കില്ലെന്നാണ് പൊതു അഭിപ്രായം.

ഈ ചിത്രം ഓണത്തിനു റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പല കാരണങ്ങളാല്‍ റിലീസ് നടക്കാതെ പോയി. ഓണത്തിനിറങ്ങിയെങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഈ ചിത്രം നേടുമായിരുന്നുവെന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്. ഇക്കുറി ഇറങ്ങിയ എല്ലാ ഓണപ്പടങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയുമാണ് ഇന്നു റീലീസ് ചെയ്തു മത്സരരംഗത്തുള്ളത്. ഉദാഹരണം സുജാതയ്ക്കും നല്ല റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രാമലീല ഭേദപ്പെട്ട ചിത്രമെന്നു പൊതു അഭിപ്രായം, ജയിലിലെത്തിയ സംവിധായകനും നിര്‍മാതാവിനും മുന്നില്‍ വികാരാധീനനായി ദിലീപ്