Search

രാമലീലയുടെ ജയം ജനകീയ കോടതിയിലെ ജയമെന്നു ലാല്‍ ജോസ്, നിശിത വിമര്‍ശവുമായി ആഷിഖ് അബു, കേസ് ഏറ്റെടുത്ത് ആരാധകരും വിമര്‍ശകരും


രാമലീല എന്ന ചിത്രത്തിന്റെ വിജയം ദിലീപിനു ജനകീയ കോടതി നല്കിയ ജയമാണെന്നു വ്യഖ്യാനിച്ച സംവിധായകന്‍ ലാല്‍ ജോസിനെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ അബു.

ഫേസ് ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു നടത്തിയ വിമര്‍ശനത്തിനു മറുപടിയുമായി ദിലീപ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുകണ്ട് ദിലീപ് വിരുദ്ധരും രംഗത്തിറങ്ങിയതോടെ സൈബര്‍ ലോകത്ത് തെറിവിളി മുതല്‍ ആക്രോശങ്ങള്‍ വരെയുണ്ട്.

ആഷിഖ് അബുവിന്റെ പോസ്റ്റ് ഇങ്ങനെ:

ദിലീപേട്ടനുമായുള്ള ബന്ധംവച്ചാകാം ലാലു ചേട്ടന്‍ അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ചെയ്തത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അതു വലിയ ചര്‍ച്ചയുമായാത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്.

ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്. ഇത്തരം വികാരപ്രകടനങ്ങള്‍ കെടുത്തിക്കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍.

കുരുന്നുകളോടുപോലും ഇത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു.  'എന്നാല്‍ ഈ വികാരങ്ങളൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന് തീര്‍ച്ച.

മലയാളസിനിമ നല്ല കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ദയവുചെയ്ത മലയാളസിനിമയെ ഈ ക്രിമിനല്‍ കേസില്‍ നിന്നു മാറ്റിനിര്‍ത്തണം.

ലാല്‍ ജോസിന്റെ പേജില്‍ ഒരു യുവതി ഇട്ടിരിക്കുന്ന മറുപടി ഇങ്ങനെയാണ്:

ഫേസ്ബുക്ക് അക്കൗണ്ട് എടുത്ത കാലത്ത് ലാല്‍ജോസ് എന്ന പേര് തിരഞ്ഞുപിടിച്ചു തന്നതാണ് ഈ പേജിന് ലൈക്ക്. അതങ്ങ് തിരിച്ചെടുക്കുന്നു. സിനിമ തീയേറ്റര്‍ ജനകീയ കോടതി ആണെന്ന് പറയാന്‍ ഭ്രാന്താണോ നിങ്ങള്‍ക്ക്?

Shame on you Lal Jose.


ഇതിനു വന്ന മറുപടിക്ക് മറ്റൊരാള്‍ ഇട്ടിരിക്കുന്ന കമന്റ് ഇങ്ങനെ:

ലാല്‍ ജോസ് ശ്രദ്ധിക്കില്ല എന്നറിഞ്ഞിട്ടും നീ എന്തിനിങ്ങനെ കുരയ്ക്കണം ഒന്ന് നിര്‍ത്തിക്കൂടെ....

ഇതിനുള്ള മറുപടി കുറച്ചുകൂടി കടുപ്പമുള്ളതാണ് :

എടോ നാറീ... സിനിമയെ സിനിമയായി കാണാന്‍ തയ്യാറാണ്. പക്ഷേ പിഡനവീരന് ജനങ്ങള്‍ കൊടുത്ത അംഗികാരമെന്നു പറയാന്‍ ഉളുപ്പില്ലേ...

നിന്റെ പെങ്ങളെയൊ മകളെയോ പീഡിപ്പിച്ചാലും അവനൊപ്പം നില്‍ക്കുമോ??

സമാനമായ ചോദ്യങ്ങളും വിമര്‍ശനങ്ങളും ആഷിഖ് അബുവിന്റെ പേജിലും നടക്കുന്നുണ്ട്.

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രാമലീലയുടെ ജയം ജനകീയ കോടതിയിലെ ജയമെന്നു ലാല്‍ ജോസ്, നിശിത വിമര്‍ശവുമായി ആഷിഖ് അബു, കേസ് ഏറ്റെടുത്ത് ആരാധകരും വിമര്‍ശകരും