BREAKING NEWS
Search

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല


ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന്
ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഇതിനു പുറമേ, ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന് നല്‍കി.

മന്ത്രിസഭയിലെ ഏക മലയാളിയാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അല്‍ഫോണ്‍സ്.

രാജ്യത്തെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന പദവി നല്കിക്കൊണ്ട് നിര്‍മല സീതാരാമനെ ആ പദവയില്‍ അവരോധിക്കുകയും ചെയ്തു. വാണിജ്യ മന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളാണ് നിര്‍മലയ്ക്കു പുതിയ സ്ഥാനം ലഭിക്കുന്നതിനു സഹായകമായത്.

സുരേഷ് പ്രഭുവിനെ വാണിജ്യമന്ത്രാലയത്തിലേക്കു മാറ്റി. അടിക്കടിയുണ്ടാകുന്ന റെയില്‍ അപകടങ്ങളെ തുടര്‍ന്ന് പ്രഭു രാജിസന്നദ്ധത അറിയിച്ചിരുന്നു.

ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്ന പീയുഷ് ഗോയലിനെ റെയില്‍ മന്ത്രിയായും നിയമിച്ചു.

Keywords: Alphons Kannanthanam, Tourism Department, Minister of Electronics and IT, Civil Service officer,   Malayalee,  Cabinet, Nirmala Sitharaman, Ministry of Commerce, Piyush Goyal,  Power Ministry, Rail Minister



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല