BREAKING NEWS
Search

ബാര്‍സിലോണയില്‍ ഭീകരാക്രമണം, ജനങ്ങള്‍ക്കു മേലേ വാന്‍ ഇടിച്ചുകയറ്റി, 13 പേര്‍ മരിച്ചു, ബാറില്‍ തോക്കുധാരികള്‍ കടന്നുകയറി


ബാര്‍സിലോണ: സ്‌പെയിനിലെ ബാര്‍സിലോണയിലെ വിഖ്യാതമായ ലാന്‍ റാംബ്ലസില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ 13 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, മരണസംഖ്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഭീകരാക്രമണമാണ് നടന്നതെന്ന് സ്പാനിഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ബാര്‍സിലോണ നഗരത്തിലെ ഒരു ബാറില്‍ രണ്ടു തോക്കുധാരികള്‍ കടന്നുകയറിയിട്ടുമുണ്ട്.


ബാര്‍സിലോണയില്‍ ജനങ്ങള്‍ക്കു മേലേ 80 
കിലോമീറ്റര്‍ വേഗത്തില്‍ ഇടിച്ചു കയറ്റിയ വാന്‍


വാന്‍ ഇടിച്ചുകയറി 50 പേര്‍ക്കു പരിക്കുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. എണ്‍പതു കിലോമീറ്റര്‍ വേഗത്തിലാണ് വാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വാന്‍ ഇടിച്ചുകയറി പരിക്കേറ്റവര്‍ 
ആംബുലന്‍സ് കാത്ത് റോഡില്‍ കിടക്കുന്നു


ഭീകരാക്രമണം സ്ഥിരീകരിച്ചതോടെ ഇവിടെ മെട്രോ ട്രെയിന്‍ സര്‍വീസും ബസ് സര്‍വീസും നിറുത്തിവച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നു പാലീസ് നിര്‍ദ്ദേശിച്ചു. ഇവിടെ സ്ഥാപനങ്ങളില്‍ നിന്നും മറ്റും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.

ലാസ്  റാംബ്ലസ് കാല്‍നടയാത്രക്കാരുടെ തെരുവാണ്. ദുരന്തവേളയില്‍ നിരവധി വിദേശ വിനോദസഞ്ചാരികള്‍ ഇവിടെയുണ്ടായിരുന്നു.

പരിക്കേറ്റയാളെ എമര്‍ജന്‍സി സര്‍വീസ് 
വിഭാഗം ആശുപത്രിയിലേക്കു മാറ്റുന്നു



Keywords:   people, gunmen, fire, barracks, Barcelona, ​​Spain, pedestrian, Spanish government 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബാര്‍സിലോണയില്‍ ഭീകരാക്രമണം, ജനങ്ങള്‍ക്കു മേലേ വാന്‍ ഇടിച്ചുകയറ്റി, 13 പേര്‍ മരിച്ചു, ബാറില്‍ തോക്കുധാരികള്‍ കടന്നുകയറി