ഫൈനല്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1 / HD 1 എന്നിവയില്‍ കാണാം. ഹോട്ട്സ്റ്റാറിലും തത്സമയ ലൈവ് സ്ക്രീനിംഗ് ലഭ്യമാണ്. വൈകിട്ട് 6.15...
ഫൈനല്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1 / HD 1 എന്നിവയില്‍ കാണാം. ഹോട്ട്സ്റ്റാറിലും തത്സമയ ലൈവ് സ്ക്രീനിംഗ് ലഭ്യമാണ്. വൈകിട്ട് 6.15 നാണ് മത്സരം ആരംഭിക്കുക
ഗ്ലാസ്ഗോ: ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്ത് ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു നേരിടുക.
റിയോ ഒളിമ്പിക്സില്‍ നൊസോമി ഒക്കുഹാരെയെ തോല്പിച്ചായിരുന്നു സിന്ധു ഫൈനലില്‍ കടന്നത്. അതുകൊണ്ടു തന്നെ ഇക്കുറിയും സിന്ധുവിനു മാനസികമായ മേല്‍ക്കെയുണ്ട്. പക്ഷേ, ഒക്കുഹാരെ മികച്ച ഫോമിലാണു താനും.
സ്കോര്‍: 21 13, 21 10. 48 മിനിറ്റ് മാത്രമാണ് ചെന്‍ യുഫേക്ക് സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. മത്സരം തുടങ്ങി ഒരു മിനിറ്റിനു മുന്‍പ് ആദ്യ പോയിന്റ് സ്വന്തമാക്കിയ സിന്ധു പിന്നീട് കുതിച്ചുകയറുകയായിരുന്നു.
ഒരിക്കല്‍ മാത്രമാണ് യുഫേയ്ക്ക് മുന്നിലെത്താനായത്. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി (7 0) സിന്ധു കരുത്തു തെളിയിക്കുകയും ചെയ്തു.
നേരത്തേ നൊസോമി ഒക്കുഹാരെയോട് സൈന നെഹ്വാള് തോറ്റത് ആരാധകരെ വേദനിപ്പിച്ചെങ്കിലും സിന്ധുവിന്റെ മുന്നേറ്റം പ്രതീക്ഷകള്‍ക്ക് പ്രതീക്ഷ പകര്‍ന്നു.
സൈന നെവാള്‍ മാത്രമാണ് ഇതിനു മുന്‍പ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയിട്ടുള്ളത്.
India's PV Sindhu beats China's Chen Uefa in straight games to enter the finals of World Badminton Championships. In final Sindhu will face Japan's Nosomi Okkuar. Saina Nehwal lost to Nosomi Okuhara in the semi finals.
Keywords: Saina Nehwal, Indian woman, final , World Badminton Championships, China, Chen Uefa, Japan, Nosomi Okkuar, final, Rio Olympics
COMMENTS