BREAKING NEWS
Search

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹത്തില്‍, സര്‍ക്കാര്‍ ഉൗരാക്കുടുക്കില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടും തത് സ്ഥാനത്തു തുടരുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാരായ ഷാഫി പറന്പില്‍, റോജി എം.ജോണ്‍, ടി.വി. ഇബ്രാഹിം, വി.പി. സജീന്ദ്രന്‍, മുസ്ലിം ലീഗ് അംഗം എന്‍. ഷംസുദ്ദീന്‍  എന്നിവര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.

മെഡിക്കല്‍ ബില്‍ അവതരിപ്പിക്കാന്‍ ഇന്ന് മന്ത്രി ശൈലജ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കിയത്.

അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അര്‍ഹത നഷ്ടപ്പെട്ടെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതു മുഖവിലയ്‌ക്കെടുക്കാതെ മന്ത്രി ബില്‍ അവതരണവുമായി മുന്നോട്ടു പോയതോടെ, പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.

മന്ത്രി ശൈലജ രാജിവയ്ക്കുക, ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രൂക്ഷമായ പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു.

മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ പ്രതിപക്ഷം, സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. മന്ത്രി രാജിവച്ചില്ലെങ്കില്‍ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നു രാവിലെയും ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു.

പ്രതിപക്ഷ ബഹളം രൂക്ഷമായിരുന്നെങ്കിലും മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹത്തില്‍, സര്‍ക്കാര്‍ ഉൗരാക്കുടുക്കില്‍