BREAKING NEWS
Search

കായല്‍ നികത്തല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, മന്ത്രി തോമസ് ചാണ്ടിക്കു പിന്തുണയുമായി കോടിയേരി



തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മന്ത്രി കായല്‍ നികത്തി കൈയേറിയെന്ന ആക്ഷേപമാണ് കോടിയേരി തള്ളിയിരിക്കുന്നത്.

ഈ ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ല. തോമസ് ചാണ്ടി മന്ത്രി ആയതിനു ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍രുന്നത്. ഇതു തന്നെ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നു വെളിവാക്കുന്നുണ്ടെന്നും കോടിയേരി പറയുന്നു.

ഇതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മന്ത്രി തോമസ് ചാണ്ടിയും പി.വി. അന്‍വര്‍ എംഎല്‍എയും നടത്തിയ കൈയേറ്റങ്ങള്‍ സംബന്ധിച്ച വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ അദ്ദേഹം കൈയേറ്റക്കാര്‍ക്കൊപ്പമാണെന്ന് കേരള സമൂഹം തിരിച്ചറിഞ്ഞന്നും കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു.

കോടിയേരിയും പിന്തുണച്ചതോടെ, തോമസ് ചാണ്ടിക്കെതിരേ സിപിഎം നിലപാടെടുക്കില്ലെന്നു വ്യക്തമായിരിക്കുകയാണ്.

തോമസ് ചാണ്ടിക്കു വേണ്ടി കായല്‍ മണ്ണിട്ടു നികത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കായല്‍ നികത്തല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, മന്ത്രി തോമസ് ചാണ്ടിക്കു പിന്തുണയുമായി കോടിയേരി