സ്വന്തം ലേഖകന്‍ മുംബയ് : രൂക്ഷമായ മഴയിലും പ്രളയത്തിലും മുംബയ് നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. നഗരം നിശ്ചലമായി. താഴ്ന്ന പ്രദേശങ്ങളെല്ല...
സ്വന്തം ലേഖകന്‍
മുംബയ് : രൂക്ഷമായ മഴയിലും പ്രളയത്തിലും മുംബയ് നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. നഗരം നിശ്ചലമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ആയിരക്കണക്കിനു വാഹനങ്ങളാണ് ഒരാള്‍ പൊക്കത്തില്‍ വരെ വെള്ളം കയറിയ റോഡുകളില്‍ മുങ്ങിക്കിടക്കുന്നത്.കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. പലേടത്തും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിനു വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. റെയില്‍, റോഡ്, വ്യോമ ഗതാഗതമെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്.
മൂന്നു മണിക്കൂര്‍ കൊണ്ട് 55 മില്ലീ മീറ്റര്‍ മഴയാണ് പെയ്തതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൊത്തം 220 മില്ലീ മീറ്റര്‍ മഴയാണ് ഇന്നു നഗരത്തില്‍ പെയ്തത്. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും വെള്ളം ഒഴിയാതെ വന്നതോടെ, ജോലിക്കു വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വീടുകളില്‍ പോകാനാവാത്ത സ്ഥിതിയാണ്. ആയിരങ്ങളാണ് പലേടത്തായി കുടുങ്ങിക്കിടക്കുന്നത്.
സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അറിയിച്ചു.
നാളെയും മഴ തുടരുമെന്നും ഇത്രയും ശ്കിയുണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2005ന് ശേഷമുള്ള ഏറ്റും കനത്ത മഴയാണ് മുംബയില്‍ പെയ്തുകൊണ്ടിരിക്കുന്നത്.
COMMENTS