ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ സുരക്ഷയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്സാരിയോട...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ സുരക്ഷയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഇന്ത്യ വിട്ടുപോകാന്‍ ആര് എസ് എസ് ആര്‍എസ്എസ് നേതാവും ബിജെപി ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഉപരാഷ്ട്രപദത്തില് നിന്ന് വിരമിക്കുന്നതിനു മുന്‍പ് നല്കിയ അഭിമുഖങ്ങളിലൊന്നില്‍ അന്‍സാരി നടത്തിയ പരാമര്‍ശം ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് ആര്‍എസ്എസും രോഷം പൂണ്ടിരിക്കുന്നത്.
അന്‍സാരിക്ക് സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാം. സമാനമായ ആശയമുള്ള മുസ്ലിങ്ങളും ഇന്ത്യ വിട്ടു പോകണം. നാഗ്പൂരില്‍ രാഷ്ട്രീയ മുസ്ലീം മഞ്ച് രക്ഷാബന്ധന് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവേ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അന്‍സാരിയുടെ വാക്കുകള്‍ക്ക് മുസ്ലിം മതവിഭാഗത്തിലുള്ളവര്‍ പോലും ചെവികൊടുത്തില്ല. അധികാരത്തിലിരുന്ന പത്ത് വര്‍ഷവും അന്‍സാരിക്ക് മുസ്ലിങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നില്ല. ഇപ്പോള്‍ പിരിയാന്‍ നേരം എങ്ങനെ ആശങ്ക വന്നുവെന്നും അദ്ദേഹം ചോദിച്ചു.
പുതിയ ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡുവും മുന്‍ഗാമിയെ തള്ളി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് ശുദ്ധ അസംബന്ധമാണെന്നും നായിഡു പറഞ്ഞിരുന്നു.
COMMENTS