BREAKING NEWS
Search

ഗുര്‍മീതും ദത്തുപുത്രിയും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് ഭര്‍ത്താവ്, കിടക്കപങ്കിട്ടതിനു സാക്ഷി, പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി

റോത്തക്: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ ഗുരുതരമായ ആരോപണവുമായി ദത്തുപുത്രി ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.

2011 ല്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് ഗുര്‍മീതും ഹണിപ്രീതുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.

ഇരുവരും കിടക്കപങ്കിടുന്നതിനു താന്‍ സാക്ഷിയായിട്ടുണ്ട്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും വിശ്വാസ് ഗുപ്ത ഹര്‍ജിയില്‍ പറയുന്നു.

ഗുര്‍മീതും ഹണിപ്രീതും ഒരുമുറിയിലാണ് ഉറങ്ങിയിരുന്നതെന്നും ഹണിപ്രീതിനെ മകളായി ദത്തെടുത്തത് ദുരുദ്ദേശത്തോടെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുര്‍മീതിന്റെ ഭക്തനായിരുന്നു വിശ്വാസ് ഗുപ്ത. പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു.

വിശ്വാസും ഹണിപ്രീതും തമ്മിലുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിച്ച ശേഷം കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

തനിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഹണിപ്രീതിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗുര്‍മീത് പാഞ്ച്കുള സിബിഐ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജയില്‍ അധികൃതരോ സര്‍ക്കാരോ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട്.

പുരുഷ തടവുകാരനൊപ്പം സ്ത്രീയെ നില്‍ക്കാന്‍ അനുവദിക്കുന്ന രീതി ജയിലില്‍ ഇല്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍, ഇതിനു ജയില്‍ അധികൃതരെ ഗുര്‍മീത് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഗുര്‍മീതിന് പ്രത്യേക സിബിഐ കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

രണ്ടു മാനഭംഗ കേസുകളിലായി 10 വര്‍ഷം വീതമാണ് തടവ്. രണ്ടു ശിക്ഷയും വെവ്വേറെ അനുഭവിക്കണമെന്നതിനാല്‍ 20 ദിവസം അകത്തു കിടക്കണം.

.ഇതു കൂടാതെ 30 ലക്ഷം രൂപ പിഴയും വിധി ച്ചിട്ടുണ്ട്. ഇതില്‍ 14 ലക്ഷം വീതം ഇരകള്‍ക്കു നല്കുകയും വേണം.



Top Story






TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗുര്‍മീതും ദത്തുപുത്രിയും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് ഭര്‍ത്താവ്, കിടക്കപങ്കിട്ടതിനു സാക്ഷി, പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി