ഗൊരഖ്പുർ: ഉത്തർപ്രദേശിൽ ഗൊരഖ്പുർ ബാബ രാഘവ് ദാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ ഗുരുതരനിലയിലായിരുന്ന മൂന്നു കുട...
ഗൊരഖ്പുർ: ഉത്തർപ്രദേശിൽ ഗൊരഖ്പുർ ബാബ രാഘവ് ദാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ ഗുരുതരനിലയിലായിരുന്ന മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ, ബോധപൂർവമുണ്ടാക്കിയ ഈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.
ഓക്സിജൻ കിട്ടാതെ ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
ഓക്സിജൻ നല്കുന്ന കമ്പനിക്ക് അറുപതു ലക്ഷത്തിലേറെ രൂപ സർക്കാർ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കമ്പനി വിതരണം നിറുത്തിയിട്ടും അധികൃതർ കാട്ടിയ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയത്.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും മരണകാരണം ഓക്സിജൻ ക്ഷാമമല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതു വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Gorakhpur, Oxygen, Tragedy
COMMENTS