കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ആലുവ സബ് ജയിലില്‍ സുഖവാസത്തിലാണെന്ന് സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപ് വെളിപ്പെടുത്തി....
കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ആലുവ സബ് ജയിലില്‍ സുഖവാസത്തിലാണെന്ന് സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപ് വെളിപ്പെടുത്തി.
പത്തുവര്‍ഷം മുന്‍പ് നടന്ന ഒരു കേസില്‍ അറസ്റ്റിലായി ജയിലിലെത്തിയ സനൂപ് പുറത്തിറങ്ങിയപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയത്. നേരത്തേ തന്നെ ദിലീപ് ജയിലില്‍ സുഖവാസത്തിലാണെന്ന് റിപ്പോര്‍ട്ടു വരികയും അധികൃതര്‍ നിഷേധിക്കുകയും ചെയ്തിരുന്നതാണ്.
പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണ് കഴിയുന്നത്. രാത്രി കിടക്കാന്‍ മാത്രമേ സെല്ലില്‍ എത്താറുള്ളൂ. ദിലീപിനു കൊടുക്കുന്ന ഭക്ഷണം ജയില്‍ ഉദ്യോഗസ്ഥര്‍ക്കു കഴിക്കാന്‍ വേണ്ടി പാകം ചെയ്യുന്നതാണ്.
അവിടിരുന്നു ഭക്ഷണം കഴിച്ച ശേഷമേ ദിലീപ് ഉറങ്ങാന്‍ വരാറുള്ളൂ. ജയിലിലെ സിസി ടിവി റെക്കോഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സനൂപ് പറയുന്നു.
നേരത്തേ ഇക്കാര്യം പറയാതിരുന്നത് ജയിലില്‍ താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്നാണെന്നും സനൂപ് പറഞ്ഞു.
ഇതേസമയം, ദിലീപിന് ഒരു പ്രത്യേക സൗകര്യവും കൊടുക്കുന്നില്ലെന്നും ജയില്‍ എഡിജിപി ശ്രീലേഖ നേരിട്ടു മിന്നല്‍ സന്ദര്‍ശനം നടത്തി ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
ദിലീപിന് ചെവിയുടെ ബാലന്‍സ് പോകുന്നതിന്റെ പ്രശ്നമുണ്ടെന്നു നേരത്തേ വൈഗന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇത് ഗുരുതരമായ സ്ഥിതിവിശേഷമല്ലെന്നും ആശുപത്രിയില്‍ എത്താന്‍ വേണ്ടി ദിലീപ് മനപ്പൂര്‍വം രോഗം അഭിനയിക്കുന്നതായി സംശയമുണ്ടെന്നും ജയില്‍ അധികൃതര്‍ സംശയിക്കുന്നു.
Keywords: Actor Dilip Aluva, Aluva sub jail , Sanup, CC TV, prison, ADGP Sreelekha
COMMENTS