Followers

BREAKING NEWS
Search

വെറുമൊരു നടനായ എന്നെ നിങ്ങള്‍ ക്രിമിനാലാക്കിയില്ലേ... നടന്‍ അതുല്‍ ശ്രീവ





കോഴിക്കോട്: തന്നെ പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് ക്രിമിനലും മയക്കുമരുന്ന് ഉപയോഗിക്കുന്നവനും ഗുണ്ടാതലവനുമായി ചിത്രീകരിച്ചെന്ന് നടന്‍ അതുല്‍ ശ്രീവ.

ഫേസ് ബുക്കിലൂടെയാണ് അതുല്‍ ശ്രീവ ഇക്കാര്യം തുറന്നുപറഞ്ഞത്...

അതുല്‍ ശ്രീവയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ... കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു. അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞുകാണും.. കോളേജില്‍ ഞാന്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലി പണം കവര്‍ന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു എങ്കില്‍ എന്റെ സ്ഥിതി ഇത്ര ദയനീയം അവുകയില്ലായിരുന്നു. നിങ്ങള്‍ കള്ളനെന്നും പിടിച്ചുപറിക്കാരന്‍, ഗുണ്ടാ തലവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മം...
1. ഒരു പൊലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദിച്ചാല്‍ കേസ് തിരിയുന്ന 308, 341, 392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി.... ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല. പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അട്ക്കാന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പൊലീസുകാര്‍ വ്യക്തമാക്കണം...
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പൊലീസ് എന്നെ കൊണ്ടുപോയില്ല...
3. ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പൊലീസ് ചിത്രീരീകരിച്ചു. മുടി നീട്ടിയാല്‍ കഞ്ചാവുവലിക്കാരന്‍ എന്നുപറഞ്ഞ പൊലീസുകാരാ... ആര്‍സിസി അഥവാ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാണ് മുടി എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല... സന്തോഷം നിങ്ങള്‍ എന്നെ സമൂഹത്തില്‍ അങ്ങനെ ആക്കിയതില്‍...
3. ഈ പ്രശ്‌നത്തില്‍ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവര്‍... ക്രിമിനല്‍ ആക്കി മാറ്റിയ സുഹൃത്തുക്കള്‍... പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്വം തെളിയിക്കാന്‍... കൂടെ കൈപിടിക്കാന്‍ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളുംഎന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതില്‍ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കള്‍, കസബ പൊലീസ്....)

Keywords: Athul Sreeva, Actor, Crime



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വെറുമൊരു നടനായ എന്നെ നിങ്ങള്‍ ക്രിമിനാലാക്കിയില്ലേ... നടന്‍ അതുല്‍ ശ്രീവ