പാകിസ്ഥാന് സേനാ തലവന്‍ ഖമര്‍ ജാവേദ് ബജ് വയുടെ മുന്നില്‍ ദയാഹര്‍ജി എത്തിയെന്നും യാദവിനെതിരായ തെളിവുകള്‍ എല്ലാം സേനാമേധാവി പരിശോധിച്ചു വ...
പാകിസ്ഥാന് സേനാ തലവന്‍ ഖമര്‍ ജാവേദ് ബജ് വയുടെ മുന്നില്‍ ദയാഹര്‍ജി എത്തിയെന്നും യാദവിനെതിരായ തെളിവുകള്‍ എല്ലാം സേനാമേധാവി പരിശോധിച്ചു വരികയാണെന്നും സേനാവക്താവ്__________________________________________________________________________________________________________
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന് കുല്ഭൂഷന് യാദവിന്റെ ദയാഹര്‍ജി സൈനിക കോടതി തള്ളിയതോടെ അന്തിമ തീരുമാനം സൈിനിക മേധാവിയുടെ മുന്നിലെത്തി.
പാകിസ്ഥാന് സേനാ തലവന്‍ ഖമര്‍ ജാവേദ് ബജ് വയുടെ മുന്നില്‍ ദയാഹര്‍ജി എത്തിയെന്നും യാദവിനെതിരായ തെളിവുകള്‍ എല്ലാം സേനാമേധാവി പരിശോധിച്ചു വരികയാണെന്നും സേനാവക്താവ് അറിയിച്ചു.
ഏപ്രില്‍ ഏഴിനാണ് പാകിസ്താനി സൈനിക കോടതി ജദാവിനു വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്ക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും ശിക്ഷ മരവിപ്പിക്കുയും ചെയ്തിരുന്നുവെങ്കിലും ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് പാകിസ്ഥാന്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്ന് യാദവിനെ അറസ്റ്റ് ചെയ്തെന്നാണ് പാകിസ്ഥാന് പറയുന്നത്. എന്നാല്‍, ഇന്ത്യന്‍ നാവിക സേനയില്‍ നിന്നു വിരമിച്ച യാദവ് ഇറാനില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്നു പാക് അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്ത് ജോലി സംബന്ധമായി എത്തിയപ്പോള്‍ പാക് സേന തട്ടിക്കൊണ്ടു വരികയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
Keywords: The Supreme Court , Monday, mercy petition, Kulbhushan Yadav, Pakistan, judicial custody, Pakistani army chief, Khamar Javed Bajwa, Army, Indian Intelligence Agency, International Court of Justice , death penalty, Balochistan province
COMMENTS