Search

മകനെ കൊള്ളയടിച്ചു ലോക്കപ്പിലടച്ച എഎസ്‌ഐയുടെ ചെകിട് പച്ചക്കറി വില്പനക്കാരി അടിച്ചുപൊളിച്ചു
തന്റെ മകനെ അകാരണമായി പിടികൂടിക്കൊണ്ടുപോയി ലോക്കപ്പിലിട്ട് പോക്കറ്റിലിരുന്ന പണം തട്ടിയെടുത്ത എഎസ്‌ഐയുടെ ചെകിട് പച്ചക്കറി കച്ചവടക്കാരിയായ വീട്ടമ്മ അടിച്ചുപൊളിച്ചു.

ബീഹാറിലെ മോത്തിഹാരി ജില്ലയിലെ ബലുവാ മാര്‍ക്കറ്റിലാണ് സംഭവം. അടിച്ചെന്നു മാത്രമല്ല, വിളിക്കാവുന്ന തെറിയെല്ലാം പൊലീസുകാരനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ റിതാ ദേവി എന്ന പച്ചക്കറി കച്ചവടക്കാരി വിളിക്കുകയും ചെയ്തു.സംഭവത്തിനു സാക്ഷികളായവര്‍ പകര്‍ത്തിയ വീഡിയോയും ഫോട്ടോകളും നെറ്റില്‍ വൈറലായിരിക്കുകയാണ്.

ഇവരുടെ മകന്‍ പച്ചക്കറി വാങ്ങാന്‍ മോട്ടിപ്പൂരിലേക്കു പോകും വഴിയാണ് എഎസ്‌ഐ വഴിയില്‍ തടഞ്ഞത്. അകാരണമായ ചോദ്യങ്ങള്‍ ചോദിച്ചു വിരട്ടിയ എഎസ്‌ഐ പണം ചോദിച്ചു. ഗത്യന്തരമില്ലാതെ യുവാവ് നൂറു രൂപ എഎസ്‌ഐക്കു കൊടുത്തു. അപ്പോള്‍ അയാള്‍ 1400 രൂപ കൂടി ചോദിച്ചു.

തരില്ലെന്നു പറഞ്ഞ യുവാവിനെ നേരേ മോത്തിഹാരി സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടു പോയി. ലോക്കപ്പിലടച്ചു മര്‍ദ്ദിച്ച ശേഷം യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപ എഎസ്‌ഐ എടുത്തശേഷം വിട്ടയച്ചു.

വിവരം പുറത്തുപറഞ്ഞാല്‍ ജീവനോടെ വച്ചേക്കില്ലെന്നും ബലുവ മാര്‍ക്കറ്റില്‍ താന്‍ വിചാരിക്കുന്നതെന്തും നടക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ഇതുകഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷമാണ് എഎസ്‌ഐ ബുലുവ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ ഗുണ്ടാഫീസ് പിരിക്കുക ഇയാളുടെ പതിവാണ്.

തന്റെ പണം കവര്‍ന്നെടുക്കുകയും മകനെ ലോക്കപ്പിലടയ്ക്കുകയും ചെയ്ത എഎസ്‌ഐയെ കണ്ടതും റിതാ ദേവിക്കു കലി അടക്കാനായില്ല. എല്ലാവരുടെയും മുന്നിലിട്ട് തെറികൊണ്ട് അഭിഷേകം ചെയ്യുകയും എഎസ്‌ഐയുടെ കരണത്ത് നല്ല പെട കൊടുക്കുകയുമായിരുന്നു റിതാ ദേവി.

'യൂണിഫോമിനെ താന്‍ ബഹുമാനിന്നുവെന്നും എന്നാല്‍ എഎസ്‌ഐ ഒട്ടും ബഹുമാനമര്‍ഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഭിക്ഷതെണ്ടി ജീവിക്കാന്‍ നാണമില്ലേടാ പട്ടീ എന്നായിരുന്നു റിതയുടെ ആക്രോശം. തനിക്ക് ഒരു പൊലീസിനെയും ഭയമില്ലെന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

A vegetable vendor woman Rita Devi slapped and abused an ASI of Bihar Police in public market.

The incident occurred at Balua Market in Motihari district of Bihar. The video and photos copied by the witnesses to the event are now viral in internet.

Her son went to Motipur to buy vegetables and was blocked by the ASI and asked for money. The young man gave a hundred rupees to the ASI. Then he asked for Rs 1400.

The boy refused. Then he was taken to Motihari Police Station. After extracting 10,000 rupees from the young man's pocket, he was released after being locked in a lock-up.

Two days after the incident, the ASI  appeared in the market. Rita was unable to calm when she saw the ASI who had robbed money. Rita Devi was anointed with an outrage in front of everyone.

Keywords: Rita Devi,  Uniform , ASI , inflexibility,  begging, policeman,  vegetable vendor , woman, slapped, abused, Bihar Police, public market, Balua Market,Motihari district vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മകനെ കൊള്ളയടിച്ചു ലോക്കപ്പിലടച്ച എഎസ്‌ഐയുടെ ചെകിട് പച്ചക്കറി വില്പനക്കാരി അടിച്ചുപൊളിച്ചു