ദേ പുട്ട് ജനം അടിച്ചുതകര്‍ത്തു, ദിലീപിനെതിരേ രോഷം പുകയുന്നു, കാവ്യാ മാധവന്റെ വീട്ടിനും സുരക്ഷ

ദേ പുട്ട് എന്ന ഹോട്ടലിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും ശാഖകള്‍ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ഡി സിനിമാസിലേക്കും പ്രകടന...




ദേ പുട്ട് എന്ന ഹോട്ടലിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും ശാഖകള്‍ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ഡി സിനിമാസിലേക്കും പ്രകടനം. ജനം ദിലീപിന്റെ കോലം കത്തിച്ചു. കാവ്യയുടെ വീട്ടിനും സുരക്ഷ


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ഉടമയില്‍ പ്രവര്‍ത്തിക്കുന്ന ദേ പുട്ട് എന്ന ഹോട്ടലിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും ശാഖകള്‍ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു.

കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. നടിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിക്കാന്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പൊലീസ് തെളിയിച്ചതോടെയാണ് ജനം അക്രമാസക്തരായത്.

കോഴിക്കോട്ട് പുതിയയിലെ ഹോട്ടല്‍ തകര്‍ത്തത് ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ്. അപ്രതീക്ഷിതമായി പ്രകടനമായെത്തിയവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ വിരട്ടി ഓടിച്ചശേഷം ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

ഇതിനിടെ, ചാലക്കുടിയിലെ ദിലീപിന്റെ തീയറ്ററായ ഡി സിനിമാസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി. പൊലീസ് ഇവരെ തടഞ്ഞു. സിനിമ കാണാനെത്തിയവര്‍ അക്രമം നടക്കുമെന്നു ഭയന്നു തിരിച്ചുപോയി.

ദിലീപിനെ കൊണ്ടുവന്ന ആലുവ പൊലീസ് കഌബിലേക്കും വന്‍ ജനക്കൂട്ടം ഒഴുകിയെത്തിയിരുന്നു. ഇവിടെ ജനം ചാനല്‍ കാമറകള്‍ക്കു മുന്നില്‍നിന്നു ദിലീപിനെതിരേ പൊട്ടിത്തെറിച്ചു. ചിലര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ദിലീപ് തങ്ങളുടെ നാട്ടിനു തന്നെ അപമാനമാണെന്ന് ആലുവ സ്വദേശികള്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ നിന്നുവിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇതിനിടെ, ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കെതിരേ ഡിവെഎഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പലേടത്തും ദിലീപിന്റെ കോലം കത്തിക്കുന്നുമുണ്ട്. അദ്ദേഹത്തന്റെ ഫാന്‍സ് അസോസിയേഷന്റെ എതിര്‍ ചേരിയിലുള്ളവരും പ്രകടനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ട്.

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ആലുവയിലെ അദ്ദേഹത്തിന്റെ വീട്ടിനും വെണ്ണലയില്‍ ഭാര്യ കാവ്യാ മാധവന്റെ വീട്ടിനും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.



A violent mob vandalized  hotel Dhe Putt, owned by actor Dileep and director Nadirsha. The hotel works in Edappally.

The massive crowds flocked to the Aluva Police Club, where brought Dileep. People here exploded in front of the channel cameras.

 Dileep is a disgrace for their  village, some people told the channel men.

Meanwhile, DYFI activists shouted slogans against Anwar Sadat MLA for allegedly trying to protect Dileep.

Keywords: Dileep, arrest ,  Aluva,  wife, Kavya Madhavan, Vennala, Dhe Puttu

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദേ പുട്ട് ജനം അടിച്ചുതകര്‍ത്തു, ദിലീപിനെതിരേ രോഷം പുകയുന്നു, കാവ്യാ മാധവന്റെ വീട്ടിനും സുരക്ഷ
ദേ പുട്ട് ജനം അടിച്ചുതകര്‍ത്തു, ദിലീപിനെതിരേ രോഷം പുകയുന്നു, കാവ്യാ മാധവന്റെ വീട്ടിനും സുരക്ഷ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhniwrYVsNwxs4kHBtOXPLTgqWEmI6QNiTFYg4VwI6sYh3R5nNuxu5UyczQFWc3_OKgLhURlqe5k9nXL8arrJAi4O9TC2bZaMzGbgvdy3rxJwwUgw2Q71cCqFVvr5MgcNk6mBoQJmBzVTM_/s640/dhe+puttu.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhniwrYVsNwxs4kHBtOXPLTgqWEmI6QNiTFYg4VwI6sYh3R5nNuxu5UyczQFWc3_OKgLhURlqe5k9nXL8arrJAi4O9TC2bZaMzGbgvdy3rxJwwUgw2Q71cCqFVvr5MgcNk6mBoQJmBzVTM_/s72-c/dhe+puttu.jpg
www.vyganews.com
https://www.vyganews.com/2017/07/violent-mob-vandalized-hotel-dhe-putt.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/violent-mob-vandalized-hotel-dhe-putt.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy