കൊളംബോ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് പരിഗണിച്ച് ശ്രീലങ്കയില്‍ ചൈന നിര്‍മിക്കുന്ന ഹമ്പന്തോട്ട തുറമുഖത്തിന്റെ നിര്‍മാണ ഉടമ്പടി പുതുക്കി ...
കൊളംബോ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് പരിഗണിച്ച് ശ്രീലങ്കയില്‍ ചൈന നിര്‍മിക്കുന്ന ഹമ്പന്തോട്ട തുറമുഖത്തിന്റെ നിര്‍മാണ ഉടമ്പടി പുതുക്കി എഴുതുന്നു.
ചൈനയ്ക്ക് 80 ശതമാനത്തോളം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കുന്ന തുറമുഖത്തിനെതിരേ രാജ്യത്തും ജനരോഷം രൂക്ഷമായിരുന്നു.
ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിങ്സ് എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലിനു സമീപം ഹമ്പന്തോട്ട തുറമുഖം പണിതുര്ത്തുന്നത്. 1.5 ബില്ല്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്ന നിര്‍മാണ ചലവ്.
ഇന്ത്യയുടെ മൂക്കിനുതാഴെ തങ്ങളുടെ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഈ തുറമുഖ പദ്ധതി ഏറ്റെടുത്തത്. തുറമുഖത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചൈനയുടെ പങ്ക് പരിമിതപ്പെടുത്താണ് ശ്രീലങ്കന്‍ മന്ത്രിസഭയുടെ തീരുമാനം. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഇതാവശ്യമാണെന്ന് ശ്രീലങ്ക കരുതുന്നു.
പുതുക്കിയെഴുതിയ ഉടമ്പടിയുടെ വിശദാംശങ്ങള്‍ ശ്രീലങ്കന്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഈ പദ്ധതിയില്‍ നിന്ന് ചൈനയെ പുറത്താക്കാന്‍ ജപ്പാനും അമേരിക്കയും കരുക്കള്‍ നീക്കുന്നുമുണ്ട്. ചൈന സ്വാധീനം വ്യാപിപ്പിക്കുന്നത് ഇരുകൂട്ടര്‍ക്കും ആശങ്കയുണ്ടാക്കുന്നു.
ഹംബന്തോട്ട ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഗ്രൂപ്പില്‍ 85 ശതമാനം ഓഹരികള്‍ ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്ഡിംഗ്സിനാളുള്ളത്. ഇതാണ് രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. പത്തു വര്‍ഷത്തിനു ശേഷം തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 65 ശതമാനം ഓഹരികള്‍ ശ്രീലങ്കന്‍ കമ്പനിയുമായി പങ്കുവയ്ക്കാന്‍ ചൈനയിലെ മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിങ്സ് സമ്മതിച്ചതായാണ് വിവരം. കാബിനറ്റ് ഈ കരാര്‍ അംഗീകരിച്ചു, ഇനി ഇതിന് പാര്‍ലമെന്റ് അംഗീകാരം ആവശ്യമുണ്ട്.
പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ചൈന തുറമുഖങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ച് ഇന്ത്യയെ വളയുകയാണ് ചൈനയുടെ ലക്ഷ്യം.
2014 ല്‍ ചൈനയുടെ ഒരു അന്തര്‍വാഹിനി കൊളംബോ പോര്‍ട്ടിലെത്തിയിരുന്നു. ഇന്ത്യന്‍ തീരത്ത് നിരീക്ഷണത്തിനായാണ് അന്തര്‍വാഹിനി രഹസ്യമായി എത്തിയത്. ഈ വിവരം മണത്തറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിഷേധം ശ്രീലങ്കയെ അറിയിച്ചിരുന്നു.
Keywords: Hambantota harbor, manufacture, China , Sri Lanka, Markets Port Holdings, dollars, US, Pakistan, Sri Lanka, Bangladesh
COMMENTS