കൊല്‍ക്കത്ത: മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിമര്‍ശിച്ച് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. താന്‍ രാഷ്ട്രപത...
കൊല്‍ക്കത്ത: മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിമര്‍ശിച്ച് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. താന്‍ രാഷ്ട്രപതിയാകുന്നതിനെ കാരാട്ട് എതിര്‍ത്തെന്ന് ബംഗാളി ദിനപത്രം ആജ്കലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനായി ജെഡിയു നേതാവ് ശരദ് യാദവ് വന്നു. 2007 ല്‍ ലോക്സഭാ സ്പീക്കറായിരിക്കുമ്പോഴാണിത്.
കോണ്‍ഗ്രസിനും ജെഡിയുവിനും പുറമെ ഡിഎംകെ, ബിജെഡി, ശിരോമണി അകാലിദള്‍ എന്നീ കക്ഷികളും പിന്തുണയ്ക്കുമെന്ന് ശരദ് യാദവ് പറഞ്ഞു.
എന്നാല്‍, പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ടു. കാരാട്ട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനുള്ള നിര്‍ദ്ദേശം തള്ളക്കളഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നു തീരുമാനിച്ചിരുന്നെന്നും അതിനാല്‍ കാരാട്ടിന്റെ എതിര്പ്പുണ്ടായിരുന്നില്ലെങ്കില് താന്‍ രാഷ്ട്രപതിയാകുമായിരുന്നെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകുന്നതിനു തടസ്സം നിന്നതും കാരാട്ടാണ്. അതുവച്ചു നോക്കുമ്പോള്‍ തന്റേത് ഒരു ചെറിയ വിഷയമാണെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
Tags: Politics, India, CPM, SomnathChatterji, PrakashKarat

COMMENTS