Followers

BREAKING NEWS
Search

ഭീകരരും പൊലീസും ഏറ്റുമുട്ടുന്നതിനിടയില്‍ പെട്ടു, ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്




ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരീക്രമണത്തില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.

പൊലീസും ഭീകരരും ഏറ്റുമുട്ടുന്നതിനിടയില്‍ തീര്‍ത്ഥാടകരുടെ ബസ് വന്നുപെട്ടാണ് ഇവര്‍ക്കു വെടിയേറ്റത്.

അമര്‍നാഥ് തീര്‍ത്ഥാടക ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെ അനൗദ്യോഗികമായി എത്തിയ ബസ്സാണ് കുഴപ്പത്തില്‍ പെട്ടത്. രാത്രി ഏഴുമണിക്കു ശേഷം യാത്ര വിലക്കിയിട്ടുള്ളതാണെന്നും ഐ.ജി.പി മുനീര്‍ ഖാന്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണെന്ന് പൊലീസ്  ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി മെഹബൂബയും ആക്രമണത്തെ അപലപിച്ചു.

Seven Amarnath pilgrims killed in Jammu and Kashmir's Anantnag district and at least 11 people were injured.

When the police and the terrorists were in fight, there came  the bus carrying the pilgrims.  Police said five of the victims were women.

Prime Minister Narendra Modi and Chief Minister Mehbooba condemned the attack.

Keywords:  Amarnath pilgrims,Jammu and Kashmir, Anantnag district , women,
Prime Minister Narendra Modi , Chief Minister Mehbooba




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഭീകരരും പൊലീസും ഏറ്റുമുട്ടുന്നതിനിടയില്‍ പെട്ടു, ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്