വൈകി പുറത്തുവരുന്നത് മറ്റൊരു റിപ്പോര്‍ട്ടാണ്. റിമി നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്നതിന് റിമിയെ വീ...
വൈകി പുറത്തുവരുന്നത് മറ്റൊരു റിപ്പോര്‍ട്ടാണ്. റിമി നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്നതിന് റിമിയെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നല്കിയ മൊഴിയില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷക സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് അറിയുന്നു.
റിമിയെ ഫോണില്‍ വിളിച്ചാണ് അന്വേഷക സംഘം വിവരങ്ങള്‍ ആരാഞ്ഞത്. ദിലീപുമൊത്ത് വിദേശത്ത് ഷോയ്ക്കു പോയതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യമെന്നായിരുന്നു റിമി പ്രതികരിച്ചത്.
തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും വിവരങ്ങള്‍ ആരായുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു റിമി പറഞ്ഞത്.
എന്നാല്‍, വൈകി പുറത്തുവരുന്നത് മറ്റൊരു റിപ്പോര്‍ട്ടാണ്. റിമി നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്നതിന് റിമിയെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ആക്രമിക്കപ്പെട്ട നടിയും റിമിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ അകലുകയും ചെയ്തു.
ഇതേസമയം തന്നെ റിമിക്ക് കാവ്യയുമായും ദിലീപുമായും ഇപ്പോഴും നല്ല ബന്ധവുമുണ്ട്. ഇതിന്റെ പിന്നിലെ വിശേഷങ്ങളും അന്വേഷക സംഘം ചോദിച്ചതായാണ് അറിയുന്നത്.
Keywords: Rimi Tomi , statement, Dileep, CPM , Deshabhimani, Rima, Kavya
COMMENTS