ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണ...
ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു
ന്യൂഡല്‍ഹി: ലോക ചാന്പ്യന്‍ഷിപ്പില്‍നിന്ന് പി.യു. ചിത്രയെ ഒഴിവാക്കാന്‍ അത്ലറ്റിക് ഫെഡറേഷന് ഭാരവാഹികളും പി.ടി. ഉഷയും ചേര്‍ന്നാണ് തീരുമാനിച്ചതെന്നു സെലക്ഷന് കമ്മിറ്റി ചെയര്മാന് ജി.എസ്. രണ്‍ധാവ വെളിപ്പെടുത്തി.
ലോക ചാന്പ്യന്‍ഷിപ്പില്‍നിന്നു ചിത്രയെ ഒഴിവാക്കിയതില്‍ തനിക്കു പങ്കില്ലെന്നു ഉഷ കഴിഞ്ഞ ദിവസം പറഞ്ഞതിനു കടകവിരുദ്ധമാണ് രണ്‍ധാവയുടെ മറുപടി.
തന്റെ മാത്രം തീരുമാനപ്രകാരമല്ല ചിത്രയെ ഒഴിവാക്കിയതെന്നു രണ്‍ധാവ പറയുകയും ചെയ്തു.
ഇതേസമയം, താന്‍ സെലക്ഷന് കമ്മിറ്റി അംഗമല്ലെന്നും നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയില്‍ പങ്കെടുത്തതെന്നും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ താത്പര്യമെന്നും ഉഷ പറഞ്ഞിരുന്നു.
ഇതിനിടെ, ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
ചിത്രയെ ഒഴിവാക്കിയത് ചോദ്യംചെയ്ത് പരിശീലകന് എന്‍.എസ്. സിജിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോട ഈ നിര്‍ദ്ദേശം വച്ചത്.
അത്ലറ്റുകളെ ലോക ചാന്പ്യന്‍ഷിപ്പിന് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ കേന്ദ്രം അറിയിക്കണം. കേന്ദ്രം നല്കുന്ന മറുപടി പരിശോധിച്ച ശേഷം ഹര്‍ജിയില്‍ ഇടക്കാല വിധിയുണ്ടായേക്കും. വെള്ളിയാഴ്ച കേസ് കോടതിക്കു മുന്നില്‍ വീണ്ടും വരുന്നുണ്ട്.
Keywords: Randhawa, Kerala High Courts, Usha, world championship, GS Seth, Chitra , Pooja,World Cup squad, The Kerala High Court, Central Government, NS Nair
COMMENTS