ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹമോചിതയായി. ഭര്‍ത്താവ് അശ്വിനുമായി പിരിയുകയാണെന്ന് 2016 സെപ്തംബര്‍ ഒന്ന...
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹമോചിതയായി. ഭര്‍ത്താവ് അശ്വിനുമായി പിരിയുകയാണെന്ന് 2016 സെപ്തംബര്‍ ഒന്നിനായിരുന്നു സൗന്ദര്യ പറഞ്ഞത്.
2016 ഡിസംബറില്‍ പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. അച്ഛനും അമ്മയും പിരിയുന്നതോടെ രണ്ട് വയസ്സുകാരനായ വേദ് ഇനി അമ്മയ്ക്കൊപ്പമായിരിക്കും.
പരസ്പരം യോജിച്ചു പോകാനാവാത്തതിനാല്‍ സൗന്ദര്യയും അശ്വിനും കുറച്ചുകാലമായി പിരിഞ്ഞു കഴിയുകയായിരുന്നു. മകളുടെ വിവാഹമോചനത്തില്‍ രജനി അതീവ ദുഃഖിതനാണ്.
രജനിയുടെ ഇളയമകള്‍ ഐശ്വര്യ നടന് ധനുഷിനെയാണ് വിവാഹം കഴിച്ചത്. ഇവരുടെ ബന്ധത്തിലും ഇടയ്ക്കു വിള്ളലുണ്ടായിരുന്നു.
അച്ഛനെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാന് എന്ന സിനിമ ദയനീയ പരാജയമായി മാറിയിരുന്നു. ഗ്രാഫിക് ഡിസൈനറാണ് സൗന്ദര്യ.
സൗന്ദര്യയുടെ അടുത്ത ചിത്രമായ വേലയില്ലാ പാട്ടാതാരിയില് ധനുഷും കജോളുമാണ് അഭിയനിക്കുന്നത്.
Keywords: Tamil superstar, Rajinikanth , Soundarya, Ashwin, Amma, Velayilulla Paattariari, Dhanus
COMMENTS