കൊച്ചി: പതിവുപോലെ കോടതിയില്‍ ദീലീപിനെ ഹാജരാക്കിയപ്പോള്‍ വന്‍ ജനാവലിയാണ് കാണാന്‍ തടിച്ചുകൂടിയത്. കൂക്കിവിളികളോടെയാണ് ജനം നടനെ എതിരേറ്റത...
കൊച്ചി: പതിവുപോലെ കോടതിയില്‍ ദീലീപിനെ ഹാജരാക്കിയപ്പോള്‍ വന്‍ ജനാവലിയാണ് കാണാന്‍ തടിച്ചുകൂടിയത്.
കൂക്കിവിളികളോടെയാണ് ജനം നടനെ എതിരേറ്റത്. ചിലര്‍ നടനെതിരേ ആക്രോശിക്കുന്നുമുണ്ടായിരുന്നു. അക്ഷോഭ്യനായി, ആരെയും കൂസാതെ ദിലീപ് കോടതിയിലേക്കു കയറിപ്പോയി.
പൊലീസിനെതിരേ പരാതിയുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി അറസ്റ്റിലായ ദിലീപിന് അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിക്കുകയും ജുഡിഷ്യല്‍ കസ്റ്റഡി ഈ മാസം 25 വരെയാക്കുകയു ചെയ്തു.
കേസ് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിന് ജാമ്യം കൊടുക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുക്കുയായിരുന്നു.
എല്ലാവരും നടിക്ക് അനുകൂലമായി നിന്ന വേളയില്‍ ദിലീപ് വാര്‍ത്താലേഖകരോടു സംസാരിക്കവേ നടിക്കെതിരേ നടത്തിയ പരാമര്‍ശം തന്നെ പ്രതിയുടെ മനോനില വ്യക്തമാക്കുന്നു.
ദിലീപ് ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുന്നു. ഇത് കൂലിക്ക് ആളെ വച്ചു ചെയ്യിക്കുന്നതാണെന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം കൊടുക്കുന്നത് ബുദ്ധിയാവില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇതേസമയം, ദിലീപിന്റെ രണ്ടു ഫോണുകളും പ്രതിഭാഗം മുദ്രവച്ച് കോടതിയെ ഏല്‍പ്പിച്ചു. ഇതു പൊലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവു നശിപ്പിക്കപ്പെടുമെന്നു കരുതിയാണ് കോടതിയെ നേരിട്ടേല്പ്പിക്കുന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി.
എന്നാല്‍, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മറ്റും ഫോണുകളിലായിരുന്നതിനാല് ഇപ്പോള്‍ ദിലീപിന്റെ ഫോണ്‍ കൈമാറിയതില്‍ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്.
COMMENTS