കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയായ നടന് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു ഉച്ചയോടെ ആലുവ ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയായ നടന് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു
ഉച്ചയോടെ ആലുവ പൊലീസ് ക് ളബില് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നടന് ദിലീപുമായുള്ള ബന്ധം, താരസംഘടനയും പ്രവര്‍ത്തന രീതി, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ അറിവുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചോദിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
എന്നാല്‍, അമ്മ നടത്തിയ താരനിശയെക്കുറിച്ചും ദിലീപിന്റെ വിദേശ ഷോകളെക്കുറിച്ചും മറ്റുമായിരുന്നു ചോദ്യങ്ങള്‍ വന്നതെന്നും ചോദിച്ച രേഖകള്‍ കൈമാറിയെന്നും ഇടവേള ബാബു പറഞ്ഞു.
ഇടവേള ബാബുവിനെ കൂടാതെ ചില പ്രമുഖരെ കൂടി ഉടന്‍ ചോദ്യം ചെയ്യുമെന്നും അറിയുന്നു.
ഇതിനിടെ, നടനും എംഎല്‍എയുമായ മുകേഷ്, ഗായിക റിമി ടോമി, നടി കാവ്യാ മാധവന്റെ അമ്മ ശ്യമാള എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം തീരുമാനിച്ചതായും അറിയുന്നു.
മൂവരും നല്കിയ മൊഴികളിലെ വ്യക്തതക്കുറവും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുള്ളതുമാണ് ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ കാരണമായി പറയുന്നത്.
മുകേഷിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് സ്പീക്കറുടെ അനുമതിയോടെയായിരുന്നു മൊഴിയെടുത്തത്. ഇതില്‍ നിന്നു കിട്ടാത്ത ചില വിവരങ്ങള്‍ കൂടി ലഭിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. മുകേഷിന്റെ കുടുംബവുമായും സുനിക്ക് നല്ല അടുപ്പമായിരുന്നു. ഡ്രൈവറായിരുന്ന കാലത്തെ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് മുകേഷിനെ വിളിക്കുന്നതെന്നാണ് സൂചന. എന്നാല്‍, നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ദിലീപ് പല തവണ മുകേഷിനെ വിളിച്ചതായി അന്വേഷക സംഘത്തിനു വിവരം കിട്ടിയിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരിക്കും അന്വേഷക സംഘം നടനെ ചോദ്യം ചെയ്യുക.
റിമി ടോമിയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചു പൊലീസ് സംസാരിച്ചിരുന്നു. ദിലീപുമൊത്തുള്ള വിദേശ ഷോകളെക്കുറിച്ചാണ് സംസാരിച്ചതെന്നു റിമി പറഞ്ഞു. എന്നാല്‍, റിമിയുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനാണ് വിളിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് നടന് ദിലീപിനെയും കാവ്യാ മാധവനെയും വിളിച്ചിരുന്നുവെന്നു റിമി മൊഴി കൊടുത്തിട്ടുണ്ട്. രാത്രി വൈകി നടി ആക്രമിക്കപ്പെട്ട വിവരം പുറം ലോകം അറിയുന്നത് പിറ്റേന്നാണ്. അപ്പോള്‍ രാത്രിയില്‍ തന്നെ ഇക്കാര്യം അറിയുകയും ദിലീപിനെയും കാവ്യയേയും വിളിച്ചുവെന്നും റിമി പറഞ്ഞതാണ് അവര്‍ക്ക് വിനയായിരിക്കുന്നത്.
കാവ്യയുടെ അമ്മയില്‍ നിന്ന് അന്വേഷക സംഘത്തിന് അറിയേണ്ടത്, നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനിയും വിജീഷും കാക്കനാട്ട് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനെക്കുറിച്ചാണ്. ഇതിനു നേരത്തേ നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ശ്യമളാ മാധവനെ വീണ്ടും വിളിപ്പിക്കുന്നത്.
Police summoned actor Edavela Babu at Alwey Police Club for questioning in actress molesting case. Preliminary information is that the relationship between actor Dilip is been inquired by the p[olice.
Meanwhile, the investigating team has also decided to get statement from MLA Mukesh, actress Rimi Tomy and Kavya Madhavan's mother Shyamala.
Keywords: Edavela Babu, Dilip, MLA Mukesh, actress Rimi Tomy , actress Kavya Madhavan, Shyamal
COMMENTS