BREAKING NEWS
Search

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് പിണറായി, എത്ര വലിയ മീനായാലും വലയില്‍ വീഴും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റു ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എത്ര വലിയ മീനായാലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും.

കേസുകള്‍ അന്വേഷിക്കുന്നതിനു പൊലീസിനു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ സംഘടനാ നേതാക്കളുടെ യോഗത്തിലും ഇക്കാര്യം വിശദമായി സംസാരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


Tags: PinarayiVijayan, ChiefMinister, Kerala, Police, Crime, Case, Molestation



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് പിണറായി, എത്ര വലിയ മീനായാലും വലയില്‍ വീഴും