Search

ചൈനയില്‍ മനുഷ്യാവകാശത്തിനു വേണ്ടി പൊരുതി ജയിലിലായ നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോയ്ക്ക് ദുരന്ത അന്ത്യം
ബെയ്ജിംഗ്: ചൈനീസ് ഭരണകൂടം ജയിലിലടച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോ കരളില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.

അവസാന ദിനങ്ങള്‍ വിദേശത്ത് ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് ഭരണകൂടത്തോട്
അപേക്ഷിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇതു തള്ളിക്കളയുകയായിരുന്നു.

61 വയസ്സായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. അന്തര്‍ദേശീയ മനുഷ്യാവകാശ ഗ്രൂപ്പുകളും പാശ്ചാത്യ സര്‍ക്കാരുകളും ചൈനയിലെ മനുഷ്യാവകാശ  പ്രവര്‍ത്തകരും ലിയുവിനെ സ്വതന്ത്രനാക്കാനും വിദേശത്ത് ചികിത്സിക്കാന്‍ അനുവദിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.

ചൈനയിലെ  മനുഷ്യത്വത്തിന്റെ ചിഹ്നമായ ലിയുവിനു ചികിത്സ നല്കാമെന്ന് ജര്‍മ്മനിയും അമേരിക്കയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍,  മറ്റു രാജ്യങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനു മറുപടി കൊടുത്തത്.

ലിയുവിനെ വിദേശത്ത് അയയ്ക്കാനുള്ള ആരോഗ്യപ്രശ്‌നമല്ലെന്നായിരുന്നു ചൈനീസ് സര്‍ക്കാര്‍ ഡോക്ടര്‍മാരും പറഞ്ഞത്. പറഞ്ഞു. ചികിത്സയ്ക്കായി ലിയുവിന്റെ അവസ്ഥ പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയ ജര്‍മ്മന്‍ മെഡിക്കല്‍ വിദഗ്ധര്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

ലിയു സിയാബോയുടെ 'അകാലമരണ' ത്തിന് ചൈനീസ് സര്‍ക്കാര്‍ വഹിക്കേണ്ടി വരുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് നോബല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

2008 ലാണ് ലിയുവിനെ അറസ്റ്റ് ചെയ്തത്. അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തിനും ചൈനയുടെ രാഷ്ട്രീയ സംവിധാനത്തിന്റെ പരിഷ്‌ക്കരണത്തിനും വേണ്ടി ആവശ്യപ്പെട്ടതാണ് അറസ്റ്റിനു കാരണമായത്. 2009 ഡിസംബറില്‍ അദ്ദേഹത്തിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

2010 ല്‍ ഓസ്ലോയില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ജയിലില്‍ കിടന്ന ലിയു അറിഞ്ഞില്ല. ഒരു ഒഴിഞ്ഞ കസേരയിട്ടാണ് നോബല്‍ അധികൃതര്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിനിധാനം ചെയ്തത്. കസേരയ്ക്കാണ് പുരസ്‌കാരം സമര്‍പ്പിച്ചതും.

 1989 ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭങ്ങളില്‍ ലിയുവിന്റെ കൈയുണ്ടെന്നും ഭരണകൂടം ആരോപിച്ചിരുന്നു.

2010 ല്‍ അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കി. ആശുപത്രിയില്‍ ഭര്‍ത്താവിനെ കാണാന്‍ അവര്‍ക്ക് അനുമതി ഇടയ്ക്കു കിട്ടിയിരുന്നു. ലിയു സിയയുടെ ഭാവിയും മനുഷ്യാവകാശ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.

1938 ല്‍ നാസികളുടെ തടങ്കലില്‍ മരിച്ച കാള്‍ വോണ്‍ ഒസെറ്റ്‌സ്‌കിയ്ക്കു ശേഷം കസ്റ്റഡിയില്‍ മരിക്കുന്ന രണ്ടാമത്തെ നോബല്‍ സമ്മാനിതനാണ് ലിയു.


Nobel laureate Liu Xiaobo, who died in custody after prolonged lung cancer case.

He is 61 years old. The end was in the treatment. International human rights groups and Western governments have  requested China to  liberate him and allow  to be treated abroad.

Germany and the US promised to treat Liu, the symbol of humanity in China. The Chinese Foreign Ministry said in a statement that other countries should not interfere in Chinese internal affairs.

Keywords:   Chinese governmen, Liu Xiaobo,  human rights, political system, Nobel Peace Prize , Tiananmen Square protests,  Liu Zia,  Karl von Osetzys , Nazis campvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ചൈനയില്‍ മനുഷ്യാവകാശത്തിനു വേണ്ടി പൊരുതി ജയിലിലായ നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോയ്ക്ക് ദുരന്ത അന്ത്യം