സ്വന്തം ലേഖകന്‍ കൊച്ചി: മുന്‍ ഭര്‍ത്താവ് ദിലീപ് അറസ്റ്റിലായത് നടി മഞ്ജു വാര്യരെ കടുത്ത ദുഃഖത്തിലാഴ്ത്തിയെന്ന് അവരുമായി അടുപ്പമുള്ള ...
സ്വന്തം ലേഖകന്‍
കൊച്ചി: മുന്‍ ഭര്‍ത്താവ് ദിലീപ് അറസ്റ്റിലായത് നടി മഞ്ജു വാര്യരെ കടുത്ത ദുഃഖത്തിലാഴ്ത്തിയെന്ന് അവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.
ദിലീപിന്റെ ജയില്‍വാസം മഞ്ജു ആഘോഷിക്കുമെന്നു കരുതിയവര്‍ക്കു തെറ്റിയെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
ദിലീപുമായി നിയമപരമായി ബന്ധം പിരിഞ്ഞുവെങ്കിലും തന്റെ മകളുടെ അച്ഛന് എന്ന ബഹുമാനം മഞ്ജു എപ്പോഴും ദിലീപിനു കൊടുത്തിട്ടുണ്ട്.
അത്തരത്തില്‍ ബഹുമാനിക്കുന്നൊരാള് ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലിലായത് മഞ്ജുവിനെ യഥാര്‍ത്ഥത്തില്‍ വിഷമിപ്പിക്കുകയാണുണ്ടായതെന്നാണ് സൂചന.
ദിലീപ് ഇങ്ങനെ പെരുമാറിയിട്ടില്ലെന്നു കേള്‍ക്കാനായിരുന്നു മഞ്ജു ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മറിച്ചാണ് സംഭവിച്ചതെന്നു പൊലീസ് തെളിയിക്കുകയായിരുന്നു.
ഈ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരായിരുന്നു. നടിക്കു നീതി കിട്ടാനായി എല്ലാ വാതിലുകളും മുട്ടിയതും മഞ്ജുവായിരുന്നു.
അപ്പോഴൊന്നും അവര്‍ ദിലീപിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. വിവാഹമോചന വേളയിലും ദിലീപ് വീണ്ടും വിവാഹം കഴിച്ചപ്പോഴുമൊന്നും മഞ്ജു പ്രതികരിച്ചിരുന്നില്ല.
മകള്‍ ദിലീപിനൊപ്പം നില്ക്കുന്നു എന്ന കാരണത്താലാണ് മഞ്ജു കൂടുതലും മൗനം പാലിച്ചത്. പക്ഷേ, മകളെ സംരിക്ഷിക്കേണ്ട അച്ഛന് ക്രിമിനല്‍ കുറ്റത്തിന് ജയിലിലായതോടെ, മകളെ വീണ്ടുകിട്ടുന്നതിനായി മഞ്ജു കോടതി കയറിയേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കമലിന്റെ ചിത്രമായ ആമിയില്‍ അഭിനയിക്കുന്ന മഞ്ജു ഇന്നലെ മുതല്‍ കടുത്ത മാനസിക വിഷമത്തിലാണെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.
Keywords: Dileep, Manju Warrier, Kavya Madhavan, Alwey Sub Jail
COMMENTS