കൊച്ചി : നടന് ദിലീപിന് ആലുവ സബ് ജയിലിലേക്കു കത്തുകളുടെ പ്രവാഹം. ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ എന്ന വിലാസത്തിലാണ് കത്...
കൊച്ചി : നടന് ദിലീപിന് ആലുവ സബ് ജയിലിലേക്കു കത്തുകളുടെ പ്രവാഹം.
ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ എന്ന വിലാസത്തിലാണ് കത്തുകള്‍ പ്രവഹിക്കുന്നത്.
ദിലീപിനു ജാമ്യം നില്ക്കാന് താത്പര്യമറിയിച്ചുള്ള കത്തുകളും കൂട്ടത്തില്‍ അനവധിയുണ്ട്. എന്നാല്‍, നടനെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തുകളും കൂട്ടത്തിലുണ്ട്.
ഒരു കത്തിന്റെ വിലാസം ഗോപാലകൃഷ്ണന്, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ ( ഇപ്പോള്‍ ആലുവ സബ് ജയില്‍ ) എന്നാണ്.
രണ്ടു രജിസ്റ്റേഡ് കത്തുകളും വന്നിട്ടുണ്ട്. രജിസ്റ്റേഡ് തപാലുകള്‍ ജയിലധികൃതര്‍ ദിലീപിനെക്കൊണ്ടു തന്നെ ഒപ്പിടീച്ചു വാങ്ങിപ്പിച്ചു. കത്തുകള്‍ സൂപ്രണ്ട് വായിച്ച ശേഷം തടവുകാര്‍ക്കു കൊടുക്കുകയാണു പതിവ്. എന്നാല്‍, ദിലീപ് ഇവ വായിക്കാന്‍ താത്പര്യം കാട്ടാത്തതിനാല്‍ ഓഫീസില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ദിലീപ് ജാമ്യം കിട്ടിയോ അല്ലാതെയോ പോകുമ്പോള്‍ കൊടുത്തുവിടും.
പക്ഷേ, എല്ലാ കത്തുകളിലും വിലാസം കൃത്യമായി ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ എന്നു തന്നെയായതിനാല്‍ കത്തിനു പിന്നിലും ക്വട്ടേഷനുണ്ടോ എന്ന സംശയത്തിലാണ് ജയില്‍ അധികൃതര്‍.
COMMENTS