തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.ഇ. മാമ്മന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ...
തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.ഇ. മാമ്മന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷേ, രാവിലെ പതിനൊന്നോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മദ്യവിരുദ്ധ സമരമുഖത്തും കെഇ മാമന് നിറസാന്നിദ്ധ്യമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിലും സര് സിപിക്കെതിരായ സമരപോരാട്ടങ്ങളിലും അദ്ദേഹം സജീവമായുണ്ടായിരുന്നു.
കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളില്‍ ആറാമനാണ്. 1921 ജൂലൈ 31നാണ് കണ്ടത്തില്‍ ഈപ്പന് മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്.
ബിരുദത്തിനു മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ കോളോജില്‍ നിന്നു പുറത്താക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസു മുതല്‍ തിരുവല്ല, കോട്ടയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. 1996ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറി.
നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: K.E Mamman, Freedom Fighter, India
COMMENTS