BREAKING NEWS
Search

പൊലീസ് ചോദ്യംചെയ്യാനെത്തിയത് അതീവരഹസ്യമായി, കാവ്യയില്‍ നിന്നുകിട്ടിയത് സുപ്രധാന വിവരങ്ങള്‍

Actress Kavya Madhavan



റോയ് പി തോമസ്

കൊച്ചി: നടിയെ ഓടുന്ന കാറില്‍ നഗരത്തില്‍ ചുറ്റി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ താരം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്കൊന്നും ഒരു സൂചനയും കിട്ടാത്ത വിധം അതിസമര്‍ത്ഥമായി.

കാവ്യയെ പൊലീസ് ക്‌ളബിലോ മറ്റോ വിളിപ്പിച്ചാല്‍ അതു വലിയ വാര്‍ത്തയാകുമെന്ന് പൊലീസിന് അറിയമായിരുന്നു. മാധ്യമശ്രദ്ധ പിടിക്കാത്തവിധം കേസന്വേഷണം മുന്നോട്ടു പോകണമെന്ന് പൊലീസിന് നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ചാണ് പൊലീസ് സമര്‍ത്ഥമായി നീങ്ങിയത്.

ആര്‍ക്കും സംശയം തട്ടാത്ത വിധം ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വാഹനത്തില്‍ മഫ്ടിയില്‍ പൊലീസ് എത്തുകയായിരുന്നു. കാവ്യയോട് അവിടെയുണ്ടാകണമെന്ന് നേരത്തേ നിര്‍ദ്ദേശം കൊടുത്തിരുന്നു. കാവ്യയുടെ അമ്മയും ആലുവയിലെ മരുമകന്റെ വീട്ടിലുണ്ടായിരുന്നു.

പതിനൊന്നു മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ മുള്‍മുനയിലായി. ദിലീപിനു സംഭവിച്ചതുപോലെ കാവ്യയുടെ കാര്യത്തിലും ഉണ്ടാകുമോ എന്നുവരെ സംശയം നീണ്ടു.

ചോദ്യംചെയ്യലിനിടെ, ഇടയ്ക്ക് കാവ്യയുടെ അമ്മ ശ്യാമളയുമായും പൊലീസ് സംസാരിച്ചു. ചില വ്യക്തമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ അമ്മയും മകളും പതറിയെന്നും റിപ്പോര്‍ട്ടുണ്ട്.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാക്കനാട്ട് കാവ്യ നടത്തുന്ന ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിച്ചെന്ന് പള്‍സര്‍ സുനി മൊഴി കൊടുത്തതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം വന്നത്. ഇവിടെ കാവ്യയ്ക്ക് ഉത്തരം മുട്ടി.

സുനി ലക്ഷ്യയിലെത്താനുണ്ടായ സാഹചര്യം, ലക്ഷ്യയിലെ സിസി ടിവി കാമറ കേടായത്, അന്നുണ്ടായിരുന്ന ചില ജീവനക്കാരെ ലക്ഷ്യയില്‍ നിന്നു മാറ്റിയത് തുടങ്ങിയ കാര്യങ്ങളിലെല്ലാം ചോദ്യം വന്നു.

തുടര്‍ന്ന്, മഞ്ജു വാര്യര്‍ നേരത്തേ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യം വന്നു. കാവ്യ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കി, കാവ്യയ്ക്കു വേണ്ടി ദിലീപ് ചിലരെ ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളിലും ചോദ്യം വന്നു.

ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതിനെക്കുറിച്ചും ദിലീപിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ചോദ്യമുണ്ടായി.

നേരത്തേ തയ്യാറാക്കിയ ചോദ്യാവലിയുമായാണ് പൊലീസ് എത്തിയത്. ചോദ്യംചെയ്യലിനു ശേഷം അലുവ പൊലീസ് ക്‌ളബില്‍ അന്വേഷകസംഘം യോഗം ചേര്‍ന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പൊലീസ് ചോദ്യംചെയ്യാനെത്തിയത് അതീവരഹസ്യമായി, കാവ്യയില്‍ നിന്നുകിട്ടിയത് സുപ്രധാന വിവരങ്ങള്‍